മല്ലപ്പള്ളിസംഗമം: പൊതുയോഗം നടത്തി
Tuesday, February 9, 2016 8:20 AM IST
ഹൂസ്റണ്‍: മല്ലപ്പള്ളി താലൂക്കില്‍നിന്നു ഹൂസ്റണിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ പ്രഥമ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സ്റാഫോര്‍ഡില്‍ കൂടിയ യോഗത്തില്‍ നടത്തി.

പ്രസിഡന്റ് ചാക്കോ നൈനാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ ജോയി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബെന്നി ഉമ്മന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്നു പുതിയ ഭാരവാഹികളായി ചാക്കോ നൈനാന്‍ (പ്രസിഡന്റ്), സജി മാത്യു (വൈസ് പ്രസിഡന്റ്), സിജോ ജോയി (സെക്രട്ടറി), മറിയാമ്മ തോമസ് (ജോ. സെക്രട്ടറി), ബെന്നി ഉമ്മന്‍ (ട്രഷറര്‍), ഷൈനി ഉമ്മന്‍ (വനിതാ കോ-ഓര്‍ഡിനേറ്റര്‍), റെസ്ലി മാത്യു (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), എല്‍ദോ പീറ്റര്‍ (പിആര്‍ഒ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സാബു നൈനാന്‍, ജോണ്‍ വര്‍ഗീസ്, സാജന്‍ ഫിലിപ്പ്, തോമസ് ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു.

മല്ലപ്പള്ളി താലൂക്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ട് പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.

തുടര്‍ന്നു നടന്ന ആഘോഷ പരിപാടിയില്‍ തോമസ് ജോര്‍ജ് മല്ലപ്പള്ളി കവിത ആലപിച്ചു. റെസ്ലി മാത്യു, ഷിനി ഉമ്മന്‍ എന്നിവരുടെ ഗാനങ്ങളും ക്രിസെന്റോ ഡാന്‍സിംഗ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം എന്നിവ അരങ്ങേറി. സെക്രട്ടറി സിജോ ജോയി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി