നാമം എക്സലന്‍സ് അവാര്‍ഡ് : അപേക്ഷകള്‍ അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 20
Tuesday, February 9, 2016 7:43 AM IST
ന്യുജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്നു നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു.

തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍നിന്ന് അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്നു പ്രോഗ്രാം കണ്‍വീനര്‍ സജിത്കുമാര്‍ പറഞ്ഞു.

ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ് പാലസില്‍ 2016 മാര്‍ച്ച് 19 വൈകുന്നേരം അഞ്ചിനു ആരംഭിക്കുന്ന ചടങ്ങില്‍വച്ചാണ് അവാര്‍ഡ് ദാനം.

അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും, അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, വു://ംംം.ിമാമാ.ീൃഴ/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷഫോം പൂരിപ്പിക്കേണ്ടതാണ് കൂടുതല്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

അവാര്‍ഡ് ജേതാക്കളെ നിര്‍ണയിക്കുന്നത് പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൌരി പാര്‍വതി ബായി അധ്യക്ഷയായ ജൂറിയില്‍, ലോക്സഭ അംഗം പ്രഫ. റിച്ചാര്‍ഡ് ഹെ, ചലച്ചിത്ര താരം മുകുന്ദന്‍ മേനോന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ വേദ് ചൌധരി, സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ് രാമന്‍ പ്രേമചന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.

റിപ്പോര്‍ട്ട്: വിനീത നായര്‍