ജീവനൊടുക്കിയ കര്‍ഷകരുടെ മക്കള്‍ക്ക് സൌജന്യ വിദ്യാഭ്യാസം
Monday, February 8, 2016 8:09 AM IST
മൈസൂരു: കടബാധ്യത മൂലം ജീവനൊടുക്കിയ കര്‍ഷകരുടെ മക്കള്‍ക്ക് മൈസൂരു സര്‍വകലാശാല സൌജന്യ പ്രവേശനം നല്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഇവര്‍ക്ക് ഹോസ്റ്റല്‍ സൌകര്യങ്ങളും സൌജന്യമായി ലഭ്യമാകും. വരുന്ന അധ്യയന വര്‍ഷം മുതലാണ് ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്.

മൈസൂരു സര്‍വകലാശാലയ്ക്കു കീഴിലുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ, സ്വയംഭരണ കോളജുകളിലും ഇവര്‍ക്ക് പ്രവേശനമുണ്ടാകും. വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന കോഴ്സ് തന്നെ അവര്‍ക്കു ലഭിക്കാന്‍ സൌകര്യമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. കെ.എസ്. രംഗപ്പ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ 1,100 ലേറെ കര്‍ഷകര്‍ ജീവനൊടുക്കിയിട്ടുണ്െടന്നാണ് കണക്ക്.