അമേരിക്കന്‍ ഐഡല്‍: സോണിക ഡെയ്സ് മുന്നേറുന്നു
Monday, February 8, 2016 8:04 AM IST
മാസ്ച്യൂസെറ്റ്സ്: അമേരിക്കന്‍ ഐഡല്‍ ഫെയര്‍വെല്‍ സീസണില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക സോണിക വെയ്ഡ് ഇരുപത്തിനാലാം സ്ഥാനം കരസ്ഥമാക്കി.

ഫെബ്രുവരി നാലിനു നടന്ന പ്രകടനത്തില്‍ ജഡ്ജി ജനിഫര്‍ ലോപസ് സോണികാ വെയ്ഡ് ഇരുപത്തിനാലാം സ്ഥാനത്തെത്തിയതായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച നടക്കുന്ന മത്സരത്തില്‍ ഒരു ഗ്രൂപ്പില്‍ 12 പേരെ വീതം ഉള്‍പ്പെടുത്തിയാണ് അവസാന പോരാട്ടത്തിനു തയാറെടുക്കുന്നത്.

ഇരുപത്തിനാലാം സ്ഥാനം കരസ്ഥമാക്കിയ വാര്‍ത്താ സോണിക അദ്ഭുതത്തോടുകൂടിയാണുശ്രവിച്ചത്. മൂന്നു വയസുമുതലാണു സോണിക സംഗീതത്തിലേക്ക് പ്രവേശിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍