എട്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പതിനൊന്നുകാരന്‍ സഹോദരന് എട്ടു വര്‍ഷം തടവ്
Monday, February 8, 2016 8:04 AM IST
ടെന്നിസി: സഹോദരന്റെ വെടിയേറ്റ് എട്ടു വയസുകാരിയായ സഹോദരി മരിക്കാനിടയായ കേസില്‍ പതിനൊന്നുകാരനായ സഹോദരനെ എട്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.

വീടിനകത്ത് കളിച്ചുകൊണ്ടിരിക്കേ സഹോദരിയുടെ കൈവശം ഉണ്ടായിരുന്ന പപ്പിയെ നല്‍കണമെന്ന ആവശ്യം നിഷേധിച്ചതിനെത്തുടര്‍ന്നു പ്രകോപിതനായ സഹോദരന്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ച് സഹോദരിക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ സ്വീകരണ മുറിയില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പിതാവിന്റെ ഷോട്ട് ഗണ്‍ ആയിരുന്നു മകന്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ചത്.

പതിനൊന്നുകാരനായ സഹോദരന്‍ പത്തൊമ്പതാം ജന്മദിനം വരെ (എട്ടു വര്‍ഷം) ജുവനൈല്‍ ജയിലില്‍ കഴിയണമെന്നാണു കോടതി വിധി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍