ട്രാസ്ക് വാര്‍ഷിക പൊതുയോഗം
Monday, February 8, 2016 8:03 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി അഞ്ചിന് അബാസിയ തറവാട് ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രസിഡന്റ് മുരളി പുതൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിജു പൌലോസ് ജനറല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സ്റീഫന്‍ ദേവസി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ച് അംഗീകാരം നേടി.

പുതിയ ഭാരവാഹികളായി സെബാസ്റ്യന്‍ വാതൂക്കാടന്‍ (പ്രസിഡന്റ്), സുഗുണനാഥ് (വൈസ് പ്രസിഡന്റ്), പി.ആര്‍. അജയകുമാര്‍ (ജനറല്‍ സെക്രട്ടറി), ബിജു കടവി, വി.എ. ജോസഫ്, രാജേഷ് കല്ലയില്‍ (ജോ. സെക്രട്ടറിമാര്‍), ശ്രീജിത്ത് (ട്രഷറര്‍), ഹരി കുളങ്ങര (ജോ. ട്രഷറര്‍) എന്നിവരേയും വനിതാ വേദി ജനറല്‍ കണ്‍വീനറായി അംബിക മുകുന്ദനെയും വനിതാ വേദി സെക്രട്ടറിയായി ഷൈനി സുരേഷിനെയും ജോ. സെക്രട്ടറിയായി രതി ദിനേഷിനെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍