ലാസ്യതാളലയ നൃത്ത ചുവടുകളുമായി ഡിഎംഎയുടെ ഭാരതദര്‍ശനം
Monday, February 8, 2016 7:27 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ ഇന്ത്യന്‍ ജനതയ്ക്കായി ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ അഭിമാനപുരസരം കാഴ്ച്ചവയ്ക്കുകയാണ് ഭാരത ദര്‍ശനം. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ കോര്‍ത്തിണക്കി തയാറാക്കിയിരിക്കുന്ന ഈ സ്റേജ് ഷോ കാണികളെ ഭാരതത്തിലെ വിവിധ നൃത്തരൂപങ്ങളെ പരിചയപ്പെടുത്തും.

അതോടൊപ്പം ഇന്ത്യയിലെ പ്രശസ്ത നാടന്‍ പാട്ടുകളും, പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇപ്പോഴത്തെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവടങ്ങളിലെ സൂഫി പുണ്യസ്ഥലങ്ങളില്‍ ആരംഭിച്ചു എന്നു കരുതപ്പെടുന്ന കവ്വാലി സംഗീതവും കേള്‍ക്കാനുള്ള അവസരമുണ്ടാകും.

പ്രശസ്ത നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, ദക്ഷിണ വൈദ്യനാഥന്‍ എന്നിവര്‍ ഭരതനാട്യവും പ്രതീക്ഷ കാശി കുച്ചിപ്പുടിയും, അഞ്ചന ജാ, ദിവ്യ ഗോഖലെ എന്നിവര്‍ കഥക്കും നാടന്‍ സംഗീതം സരിതയും, സിയാ ഉള്‍ ഹഖ്, സിജുകുമാര്‍ എന്നിവര്‍ കവ്വാലിയും അവതരിപ്പിക്കും. തബല ജയന്‍ മലമാരിയും ഡ്രംസ് മല മാരി ശശിയും ആറ്റുകാല്‍ ബാലസുബ്രമണ്യം വയലിനും കീബോര്‍ഡ് ജയകുമാറുമാണ് അവതരിപ്പിക്കുന്നത്.

പരിപാടി വന്‍ വിജയമാകാന്‍ മിഷിഗണിലെ എല്ലാ മലയാളികളുടെയും പൂര്‍ണ പിന്തുണ വേണമെന്ന് ഡിട്രോയിറ്റ് മലയാളി അസോസിഷേന്‍ പ്രസിഡന്റ് സൈജന്‍ കണിയോടിക്കലും സെക്രട്ടറി നോബിള്‍ തോമസും ട്രഷറര്‍ പ്രിന്‍സ് എബ്രഹാമും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.റാമൌമെ.രീാ/ീീൃ്യമ

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്