നവയുഗം സഫിയ അജിത് അനുസ്മരണം നടത്തി
Sunday, February 7, 2016 11:24 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നവയുഗം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു.

തന്റെ ജീവിതംകൊണ്ടു ജീവകാരുണ്യ പ്രവര്‍ത്തന മേഖലക്ക് പുതിയ മാനം നല്‍കിയ ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്നു സഫിയ അജിത്. അര്‍ബുദം ശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ പോലും മറ്റുള്ളവരുടെ പ്രശ്നപരിഹാരത്തിനായി ഓടിനടന്ന മഹാപ്രതിഭയെ ആണ് പ്രവാസലോകത്തിനു സഫിയ അജിത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ആ വിടവ് പൂര്‍ണമായും നികത്താല്‍ ഒരു വര്‍ഷത്തിനിപ്പറവും പ്രവാസ ലോകത്തിനാവാത്തത് സഫിയക്ക് തുല്യം സഫിയ മാത്രം എന്നതിന് തെളിവാണ്. പ്രവാസ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍ അധ്യക്ഷത വഹിച്ചു. റിയാസ് ഇസമായില്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എ വാഹിദ് കാര്യര, അരുണ്‍ ചാത്തന്നൂര്‍, അനസ്(നവോദയ), അബ്ദുല്‍ സലാം (ഫ്രട്ടേണിറ്റി ഫോറം) സുരേഷ് ഭാരതി (താന്‍സ), ഏബ്രഹാം വലിയകാല (സോള്‍ ഓഫ് ഇന്ത്യ), നവയുഗം രക്ഷാധികാരി അജിത് ഇബ്രാഹിം, നവയുഗം ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ മണികുട്ടന്‍ പെരുമ്പാവൂര്‍, സക്കീര്‍ ഹുസൈന്‍, നവയുഗം കേന്ദ്ര കമ്മിറ്റി ജീവകാരുണ്യ വിഭാഗം ട്രഷറര്‍ ഹനീഫ വെളിയംകോട്, സാജന്‍ കണിയാപുരം എന്നിവര്‍ സംസാരിച്ചു.

ലീന ഉണ്ണികൃഷ്ണന്‍, ലീന ഷാജി, ശ്രീകുമാര്‍, ബാസിം ഷാ, ഷാന്‍ പെരംമൂട്, മോഹന്‍ ദാസ്, മോഹനന്‍ കെ.കെ. സുബി വര്‍മ പണിക്കര്‍, പ്രിജി കൊല്ലം അഷ്റഫ് തലശേരി എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ടെസി റോണി, ഡോ. നിസാര്‍ അഹ്മദ് എന്നിവര്‍ ആരോഗ്യ സെമിനാറിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം