ഗള്‍ഫ് ക്നാനായ സംഗമം
Sunday, February 7, 2016 8:55 AM IST
ഷാര്‍ജ: സെന്റ് മേരീസ് ക്നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള എല്ലാ പള്ളികളുടെയും സഹകരണത്തോടെ ഗള്‍ഫ് ക്നാനായ സംഗമം നടത്തി.

പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ക്നാനായ സുറിയാനി സഭ ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

ഫാ. ജേക്കബ് കല്ലൂകുളം അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ടി.ഒ. ഏലിയാസ്, ഡോ. ഏബ്രഹാം പുന്നൂസ്, ഫാ. സി.സി. ഏലിയാസ് കട്ടയില്‍, അലിച്ചന്‍ ആറോന്നില്‍, ഡോ. റീബു ജോസഫ്, തോമസ് ജോണ്‍ കുളങ്ങര, ലഞ്ചു ജോസഫ്, ടിജി ഏബ്രഹാം, വി.ടി. മാത്യു, ഫാ. കൊച്ചുമോന്‍ തോമസ്, ഫാ. ബിനോജ് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ക്നാനായ തനിമയുള്ള വിവിധ കലാപരിപാടികളും നടന്നു. സംഗമത്തിന് ഷാര്‍ജ സെന്റ്് മേരീസ് ക്നാനായ പള്ളിയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്