ഇന്തോ- കനേഡിയന്‍ പ്രസ്ക്ളബ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
Sunday, February 7, 2016 8:53 AM IST
ടൊറേന്റോ: കാനഡയിലെ വിവിധ ഭാഷാ മാധ്യമ പ്രവര്‍ത്തകരുടെ ഏക സംരംഭമായ ഇന്തോ-കനേഡിയന്‍ പ്രസ് ക്ളബിന്റെ ഔദ്യോഗിക ഭാരവാഹികളെ പ്രഖ്യാപിച്ചു.

ജയശങ്കര്‍ പിള്ള (ചെയര്‍മാന്‍), രാജശ്രീ നായര്‍ (വൈസ് ചെയര്‍മാന്‍), ഡി. ദീപക് (പ്രസിഡന്റ്), ആനി കോശി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ശിവ ചൊക്ക് ലിംഗം (വൈസ് പ്രസിഡന്റ്), റെജി സുരേന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), പരിമള്‍ ഡേയ്, അമര്‍ പ്രീത് (സെക്രട്ടറിമാര്‍), വിജയ് സേതു മാധവ് (ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്), ഡോ. അമിത ജോയ്സ് മുണ്ടന്‍ചിറ (മീഡിയ റിലേഷന്‍സ്), അമര്‍നാഥ് സെന്‍ (ഇഅ ,ഇഏഅ ഫിനാന്‍സ് കണ്‍ട്രോളര്‍), മോഹന്‍ അരിയത് (ട്രഷറര്‍), ബാലു ഞാലേലില്‍ (ജോ. ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി സുനില്‍ റാവു, ജ്യോതി ശര്‍മ എന്നിവരേയും യൂത്ത് ആന്‍ഡ് അഫയേഴ്സ് ആയി പി. കാര്‍ത്തിക, അമീന സബീന്‍ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി രേണു മേഹ്ത, സജി കുരുവിള എന്നിവരെയും ഹൈക്കമ്മീഷന്‍ പ്രതിനിധിയായി ശിവ് ചോപ്രയേയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ് വാര്‍ത്താ വിതരണ രംഗത്തെ കാനഡയിലെ ഏറ്റവും വലിയ സംഘടന ആണ്. ഭാവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരുടെ യൂണിറ്റുകള്‍ സ്ഥാപിക്കാനും അടുത്തുതന്നെ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കാനും ക്ളബ് തീരുമാനിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, ഉപരി പഠനത്തിനും ഇന്റേണ്‍ഷിപ്പ് പദ്ധതികള്‍ എന്നിവ ഉടന്‍ ആരംഭിക്കുമെന്നും ക്ളബ് ഭാരവാഹികള്‍ അറിയിച്ചു.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, പി.ടി. ചാക്കോ, സജി ഡോമിനിക്, നിതീഷ് തിവാരി (മുന്‍ വാര്‍ത്താ വിതരണ മന്ത്രി), രാജ (പഞ്ചാബ് കോണ്‍ഗ്രസ്, ചേംബര്‍ ഓഫ് കൊമേഴ്സ്,കാനഡ), മുന്‍ എംപി സോണി സിദ്ദു, വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം), നോയിച്ചന്‍ (4മലയാളി) എന്നിവര്‍ പുതിയ ക്ളബിനു ആശംസകള്‍ നേര്‍ന്നു.