ലീഡ്സ് ഈഗോ ബേര്‍ണിംഗ് പരിശീലനത്തിനു ഫെബ്രുവരി എട്ടിനു സമാപനം
Sunday, February 7, 2016 8:51 AM IST
ജിദ്ദ: ജിദ്ദയില്‍ വിവിധ പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്ന ലീഡ്സ്, പ്രവാസി പ്രഫഷണലുകളുടെ സമ്പാദ്യ ശീലങ്ങളും ജീവിത പ്രശ്നങ്ങളും ആഴത്തില്‍ പഠിക്കുകയും അതിനു പ്രതിവിധി കണ്െടത്തുന്നതിനു ലീഡ്സ് തയാറാക്കിയ പരിശീലന പരിപാടിയായ ഠഅജ (ട്രൂത്ത് ആപ്ളിക്കേഷന്‍ പ്രോഗ്രാം) ഒന്നാം ഭാഗം ഫെബ്രുവരി എട്ടിനു (തിങ്കള്‍) രാത്രി എട്ടിന് ജിദ്ദ ഇംപാല ഗാര്‍ഡനില്‍ സമാപിക്കും.

കഴിഞ്ഞ രണ്ടു മാസമായി ജിദ്ദ ഇംപാല ഓഡിറ്റോറിയത്തില്‍ വിവിധ മേഖലയില്‍ പ്രാമുഖ്യം തെളിയിച്ച 35 പ്രഫഷണലുകള്‍ക്കു നടത്തിവരുന്ന ആദ്യ പരിശീലന പരിപാടിയില്‍ ഈഗോ ബേണിംഗ്, ഗോള്‍ സെറ്റിംഗ്, സമ്പാദ്യ ശീലം, ബാധ്യത, എളിമ, ആരോഗ്യം, ധാര്‍മിക ജീവിതം എന്നിവ കോര്‍ത്തിണക്കിയതാണു ടാപ് പരിശീലന പദ്ധതി.

കഴിഞ്ഞ രണ്ടു മാസമായി ജിദ്ദ ഇംപാല ഓഡിറ്റോറിയത്തില്‍ വിവിധ മേഖലയില്‍ പ്രാമുഖ്യം തെളിയിച്ച 35 പ്രഫഷണലുകള്‍ക്കു നടത്തി വരുന്ന ആദ്യ പരിശീലന പരിപാടിയില്‍ ഈഗോ ബെര്‍നിംഗ്, ഗോള്‍ സെറ്റിംഗ്, സമ്പാദ്യ ശീലം, ബാധ്യത, എളിമ, ആരോഗ്യം, ധാര്‍മിക ജീവിതം എന്നിവ കോര്‍ത്തിണക്കിയതാണു ടാജ്.

പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു സര്‍ഫിക്കറ്റു വിതരണവും അനുമോദനവും നടക്കും. ഡോ. ഇസ്മായില്‍ മരിതേരി, എന്‍ജിനിയര്‍ ഇര്‍ഷാദ്, സയിദ് മഷൂദ് തങ്ങള്‍, അരുവി മോങ്ങം, കുഞ്ഞി മുഹമ്മദ് പട്ടാമ്പി, ഇബ്രാഹിം ശംനാട് എന്നിവര്‍ വിവിധ ഭാഗങ്ങള്‍ അവതരിപ്പിക്കും.

ഖുര്‍ ആന്‍ ആശയങ്ങള്‍ കൂടി സമന്വയിപ്പിച്ച് ലീഡ്സ് രൂപം നല്‍കുന്ന ന്യൂറോ ലിങ്കിസ്ടിക് പ്രോഗ്രാം (ചഘജ), പ്രഫഷണല്‍സിനു ഠഅജ 2, കുട്ടികള്‍ക്കായി സ്കില്‍ ബൂസ്റിംഗ് എന്നീ പരിപാടികള്‍ മാര്‍ച്ച് ആദ്യ വാരം തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ലീഡ്സ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ നീറാട് അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍