സാജന്‍ കുര്യനെ കൈരളി ആര്‍ട്സ് ക്ളബ് എന്‍ഡോഴ്സ് ചെയ്യുന്നു
Sunday, February 7, 2016 8:49 AM IST
ഫ്ളോറിഡ: ബ്രോവേഡ് കൌണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്ളോറിഡ സ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്കു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാജന്‍ കുര്യനെ കൈരളി ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡ എന്‍ഡോഴ്സ് ചെയ്യുന്നു.

ഒരു മലയാളി ആദ്യമായി ഈ തസ്തികയിലേക്കു മത്സരിക്കുന്ന ഈ അവസരത്തില്‍ കക്ഷി-രാഷ്ട്രീയത്തിനതീതമായി എല്ലാ മലയാളി സുഹൃത്തുക്കളുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും സാജന്‍ കുര്യന്‍ അഭ്യര്‍ഥിച്ചു.

സാജന്‍ കുര്യനെ സപ്പോര്‍ട്ടു ചെയ്യുന്നതിനുവേണ്ടി ഫെബ്രുവരി ഏഴിനു (ഞായര്‍) വൈകുന്നേരം അഞ്ചിനു സൌത്ത് വെസ്റ് നാഞ്ചസിലുള്ള റോമിയോസ് റസ്ററന്റില്‍ കൂടുന്ന സമ്മേളനത്തില്‍ എല്ലാ മലയാളികളും മലയാളി സംഘടനകളും ജാതി മത ഭേദമെന്യേ കക്ഷിരാഷ്ട്രീയത്തിനതീതമായി പങ്കെടുക്കണമെന്നു സാജന്‍ കുര്യന്‍ അഭ്യര്‍ഥിച്ചു.

വിലാസം: റോമിയോസ് റസ്ററന്റ് 6800, സൌത്ത് വെസ്റ് റാഞ്ചസ്റ്, ഫ്ളോറിഡ 33331.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം