'രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീ ശാക്തീകരണം പ്രധാനം'
Sunday, February 7, 2016 8:49 AM IST
ദുബായി: അമ്മയാണ് കുടുംബ ഭദ്രതയുടെ നെടുംതൂണെന്നും സ്ത്രീ ശാക്തീകരണം ഗൃഹാന്തരീക്ഷങ്ങളിലാണ് തുടങ്ങേണ്ടതെന്നും ഇതു സമൂഹ ഉന്നമനത്തിലും രാഷ്ട്ര നിര്‍മാണത്തിലും വഹിക്കുന്ന പങ്കു വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആന്‍ഡ് മിനിസ്റര്‍ നീതാ ഭൂഷന്‍. ദുബായി കെഎംസിസി വനിതാ വിംഗ് അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച 'വനിതാ ഫെസ്റ്2016' ല്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അവര്‍.

കെഎംസിസി വനിതാ വിംഗ് പോലെയുള്ള കൂട്ടായ്മകളിലൂടെ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ വേദികള്‍ ഒരുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബ ഭദ്രതയ്ക്കും സമൂഹനന്മയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ ഭരണാധികാരികള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്െടന്നും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും ക്രിയാത്മകമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്െടന്ന് സിഡിഎ ഇവന്റ്സ് ആന്‍ഡ് പെര്‍മിഷന്‍ സീനിയര്‍ എക്സിക്യൂട്ടീവ് ആമിന അബ്ദുള്ള പറഞ്ഞു.
പ്രശസ്ത ട്രെയ്നര്‍ ഉമാ രാധാകൃഷ്ണന്‍ 'അമ്മ ഒരു നായിക' എന്ന വിഷയത്തില്‍ ക്ളാസെടുത്തു. ചടങ്ങില്‍ യുവ എഴുത്തുകാരി റിദ ജലീല്‍, മേതമാടിക്സ് ഒളിമ്പ്യാഡ് വിജയി ഫാത്തിമ മെഹ എന്നിവരെ ആദരിച്ചു. തുടര്‍ന്നു കുട്ടികളുടെ അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മോണോ ആക്ട്, കോമഡി ഷോ, ഒപ്പന എന്നിവയോടൊപ്പം പ്രസിദ്ധ ഗായകര്‍ ഷസ്നി, ഹംദ എന്നിവരുടെ ഇശല്‍ വിരുന്നും അരങ്ങേറി.

വനിതാ വിംഗ് ഭാരവാഹികളായ നജ്മ സാജിദ്, ആബിദ അസീസ്, സല്‍മാ അബൂബക്കര്‍, ശമീജ അഹമദ്, യാസ്മിന്‍ അഹമദ്, മുംതാസ് യാഹുമോന്‍, ഫായിസ നാസര്‍, ലൈല അഷ്റഫ്, സുഹറാബി മനാഫ്, ആയിഷ മുഹമ്മദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വനിതാ വിംഗ് പ്രസിഡന്റ് റീന സലിം അധ്യക്ഷത വഹിച്ചു. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, വനിതാ വിംഗ് ഉപദേശക സമിതി ചെയര്‍പേഴ്സന്‍ ശംസുന്നീസ ശംസുദ്ദീന്‍, ഹവ്വ ഉമ്മ അബ്ദുസമദ്, മിന്നത് അമീന്‍, ദുബായി കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മാട്ട, സെക്രട്ടറി സാജിദ് അബൂബക്കര്‍, വനിതാ വിംഗ് ജനറല്‍ സെക്രട്ടറി നാസിയ ഷബീര്‍, ട്രഷറര്‍ സഫിയ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍