രാത്രിയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഡാളസില്‍ പ്രത്യേക പോലീസ് സേന
Saturday, February 6, 2016 5:36 AM IST
ഡാളസ്: രാത്രിയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പരിശീലനം ലഭിച്ച 18 പോലീസ് ഓഫീസര്‍മാരെ ഡാളസില്‍ നിയമിച്ചതായി പോലീസ് ചീഫ് ഡേവിഡ് ബൌണ്‍ ഡാളസ് കൌണ്‍സില്‍ പബ്ളിക് സേഫ്റ്റി കമ്മിറ്റിയെ അറിയിച്ചു.

ട്രാഫിക് പോലീസ് വിഭാഗത്തില്‍ നിന്നാണ് ഡിഡബ്ള്യു എന്‍ഫോഴ്സ്മെന്റ് യൂണീറ്റിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച ഓഫീസര്‍മാരെ നിയമിച്ചിരിക്കുന്നത്. രാത്രി എട്ടുമുതല്‍ അടുത്ത ദിവസം വൈകുന്നേരം നാലുവരെയാണ് ഡ്യൂട്ടി സമയം. അടുത്ത ആഴ്ചമുതല്‍ ഡാളസ് റോഡുകളില്‍ ഇവര്‍ പട്രോളിംഗ് ആരംഭിക്കും.

മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ മരണമടയുന്നവരുടേയും പരിക്കേല്‍ക്കുന്നവരുടേയും എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടികള്‍ ഉണ്ടാകുന്നതു സ്വാഗതാര്‍ഹമാണെന്നു സിറ്റി കൌണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍