കാനഡയില്‍ റിപബ്ളിക് ദിനാഘോഷവും മഹാത്മാഗാന്ധി അനുസ്മരണവും നടത്തി
Saturday, February 6, 2016 5:35 AM IST
ബ്രാംപ്ടന്‍: എല്ലാ വര്‍ഷവും കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഇന്ത്യന്‍ റിപബ്ളിക് ദിനാഘോഷം, ഗാന്ധിജി അനുസ്മരണം എന്നിവ സംയുക്തമായി ആങട ഇലിലൃേ 10245 ഗലിിലറ്യ ഞീമറ ആൃമാുീി -ല്‍ വച്ചു ജനുവരി 30 -നു വൈകിട്ട് ആറു മുതല്‍ നടത്തപ്പെട്ടൂ.

ഇന്ത്യന്‍ ദേശീയ ഗാനലപനത്തോടെ പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തു. ഉണ്ണി ഒപ്പത്ത് റിപബ്ളിക് ദിനാശംസകള്‍ നേര്‍ന്നു. അതിനുശേഷം ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. തുടര്‍ന്ന് മനുഷ്യ സൌഹ്ര്!ദ്ദം ഊട്ടി ഉറപ്പിക്കും ഏന്ന പ്രതിജ്ഞയുമായി മനുഷ്യചങ്ങല തീര്‍ത്തു നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനു പുതിയ വഴികാട്ടിയായി. ലാല്‍ജി ജോണ്‍ ഗാന്ധി അനുസ്മരണ സന്ദേശം നല്‍കി. സീമ ശ്രീകുമാര്‍ ഗാന്ധി അനുസ്മരണ ഗാന സമര്‍പ്പണം നടത്തി പത്താംകോട്ടയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ സമാജം ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിച്ചു. സമാജത്തിനുവേണ്ടി യുവ കവയത്രി അനു സജി ചിട്ടപ്പെടുത്തിയ കവിത ടോറന്റോയിലെ പ്രശസ്ത ഗായകന്‍ ബെന്നി ആന്റണി ആലപിച്ചത് കൂടി വന്നവര്‍ക്ക് പ്രതേക അനുഭൂതി ആയി. ഇരുവരെയും ചടങ്ങുകള്‍ക്ക് ശേഷം സമാജം പ്രത്യേകം അഭിനന്ദിച്ചു. തോമസ് വര്‍ഗിസ് സ്വാഗതവും ഉണ്ണി ഉപ്പത്തു നന്ദിയും രേഖപ്പെടുത്തി

ഫാസില്‍ മുഹമ്മദ്, ജയപാല്‍ കൂട്ടത്തില്‍, സെന്‍ മാത്യു, ഗോപകുമാര്‍, സിന്ധു മേലേതില്‍, രൂപ നാരായണ്‍ വാസുദേവ് മാധവന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം