ഫൊക്കാന സാഹിത്യസമ്മേളനം കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് നയിക്കും
Friday, February 5, 2016 8:03 AM IST
ടൊറേന്റോ: കാനഡയിലെ ടൊറേന്റോയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ മാറക്കാന സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ടില്‍ നടത്തുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് നയിക്കും.

കാവ്യസന്ധ്യ, കഥ, നോവല്‍ ചര്‍ച്ച, തദ്ദേശീയരായ എഴുത്തുകാരുമായുള്ള സംവാദം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തു വരികയാണെന്ന് സാഹിത്യ സമ്മേളനത്തിന്റെ ചുമതല വഹിക്കുന്ന കമ്മിറ്റിയിലെ ജോണ്‍ ഇളമത, നിര്‍മല തോമസ്, ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.

നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയെയും സംസ്കാരത്തേയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാണെന്ന ബോധം ഉള്‍ക്കൊണ്ടാണ് മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ കൂട്ടയ്മകൂടിയായ ഫോക്കാന ഇങ്ങനെയുള്ള സാഹിത്യ സമ്മേളങ്ങള്‍ സംഘടിപ്പിക്കുന്നതെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍