വനിതാ വേദിയുടെ മൂന്നാമത് വാര്‍ഷികം ഫെബ്രുവരി ഏഴിന്
Friday, February 5, 2016 8:02 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരകയുടെ ആഭിമുഖ്യത്തില്‍ വനിതാവേദിയുടെ മൂന്നാമത് വാര്‍ഷിക സമ്മേളനം ഫെബ്രുവരി ഏഴിന് (ഞായര്‍) ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ഇീാാൌിശ്യ ഒമഹഹ, ഋകഘ അുമൃാലി, ജഹീ 13, ജീരസല 6, ടലരീൃ 1അ, ദ്വാരകയിലാണ് ആഘോഷ പരിപാടികള്‍ അരേങ്ങേറുക.

ചടങ്ങില്‍ പ്രശസ്ത മലയാള കവയത്രി സ്മിത മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുത്ത് 'സ്ത്രീകളും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ സംസാരിക്കും. തുടര്‍ന്നു വനിതാവേദിയുടെ സംഗീത നിശയും അരങ്ങേറും.