കാര്‍മേഘങ്ങള്‍ മാറും; കോണ്‍ഗ്രസ് ശോഭയോടെ തിരിച്ചു വരും: ലാലി വിന്‍സന്റ്
Friday, February 5, 2016 7:39 AM IST
വൈറ്റ് പ്ളെയിന്‍സ്, ന്യൂയോര്‍ക്ക്: കറുത്തവാവിനു ചന്ദ്രന്‍ അല്പനേരം മറഞ്ഞാലും വീണ്ടും പൂര്‍വാധികം തിളക്കത്തോടെ മടങ്ങി വരുമെന്നതു പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയും തിരിച്ചു വരുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റ്. ഘടകകക്ഷികളില്‍ പലതും ശരിയായ പ്രവര്‍ത്തനം നടത്താതിരുന്നതു കോണ്‍ഗ്രസിനു വിനയായി. എന്നാല്‍ ഇതൊരു താത്കാലിക പ്രതിഭാസമാണെന്നും കോണ്‍ഗ്രസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിരാശരാകേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. ഐഎന്‍ഒസി കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അവര്‍.

അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ റിപ്പബ്ളിക് ദിനാഘോഷത്തില്‍ താന്‍ പങ്കെടുക്കുകയുണ്ടായി. നാട്ടില്‍ കാണാത്ത ആവേശവും രാഷ്ട്രഭക്തിയുമാണ് താന്‍ കത്. അതിനു നേതൃത്വം കൊടുത്ത ഐഎന്‍ഒസി നേതാക്കളെ അവര്‍ അഭിനന്ദിക്കുകയും തന്റെ സന്ദര്‍ശനത്തിനു വഴിയൊരുക്കിയതിനു നന്ദി പറയുകയും ചെയ്തു.

ഐഎന്‍ഒസിക്കു വിവിധ ചാപ്റ്ററുകളുണ്ടെങ്കിലും കേരളാ ചാപ്റ്ററാണ് ഏറ്റവും മികവുറ്റതും, സജീവവുമെന്നു ദേശീയ ചെയര്‍ ശുദ്ധ് പ്രകാശ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരള ചാപ്റ്ററിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍ നടക്കുന്നുണ്ടെന്നും, ന്യൂയോര്‍ക്ക് ന്യൂജേഴ്സി മേഖലയിലെ ഈ സമ്മേളനം വന്‍ വിജയമാക്കിയ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടനും സഹപ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ് പറഞ്ഞു.

ന്യൂയോര്‍ക്ക് സ്റേറ്റ് സെനറ്റര്‍ ആന്‍ഡ്രിയ സ്റുവര്‍ട്ട് കസിന്‍സ്, അസംബ്ളി വുമണ്‍ ഷെല്ലി മേയര്‍ എന്നിവര്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയേയും ഇന്ത്യന്‍ അമേരിക്കക്കാരുടെ സേവനങ്ങളെയും ശ്ശാഘിച്ചു. ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കട്ടി. സെനറ്റിന്റെ പ്രൊക്ളമേഷന്‍ സെനറ്റര്‍ ആന്‍ഡ്രിയ സ്റുവര്‍ട്ട് കസിന്‍സ്, ജോയി ഇട്ടനു കൈമാറി. മികച്ച സമ്മേളനം നടത്തിയ സംഘാടകരെ റോക്ക്ലാന്‍ഡ് ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍ അഭിനന്ദിച്ചു.

ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഒന്നര വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന പാര്‍ട്ടിയുടെയും നേതാവിന്റേയും മിടുക്കുകൊണ്ടാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആളുണ്ടാവില്ലെന്നു ആമുഖ പ്രസംഗം നടത്തിയ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് ചൂണ്ടിക്കാട്ടി.

ഷീല ആലപ്പാട്ടിന്റെ വന്ദേമാതര ആലാപനത്തോടെയാണു പരിപാടികള്‍ തുടങ്ങിയത്. ലൈസി അലക്സ്, നിക്കോള്‍ അലക്സ് എന്നിവരായിരുന്നു എം.സിമാര്‍. നാട്യമുദ്ര സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തപരിപാടികള്‍ ഹൃദയാവര്‍ജകമായി.

സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റുമാരായ വര്‍ഗീസ് രാജന്‍, ലൈസി അലക്സ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ചാക്കോ,ജോയിന്റ് ട്രഷറര്‍ എബ്രഹാം പുത്തന്‍ശേരില്‍, കേരള കേരള ചാപ്റ്റര്‍ ട്രഷറര്‍ സജി എബ്രഹാം , ജോയിന്റ് ട്രഷറര്‍ റവ.ഡോ. വര്‍ഗീസ് രിജണല്‍ ഭാരവാഹികള്‍ അയ ചാക്കോ കോയിക്കലേത്ത്, ഗണേഷ് നായര്‍ കണ്‍വീനര്‍ മാരായ ജോണ്‍ കെ. മാത്യു (ബോബി), ഷാജി ആലപ്പാട്ട്, തോമസ് ജോണ്‍, ആന്റോ വര്‍ക്കി, ലിജോ ജോണ്‍, രാജന്‍ ടി ജേക്കബ്, സജി മറ്റമന, ലീന ആലപ്പാട്ട്, ഷീല ചെറു, സുരേന്ദ്രന്‍ നായര്‍, അലക്സ് എബ്രഹാം, ഷൈനി ഷാജന്‍, രാജ് തോമസ്, ബാബു തുമ്പയില്‍, പൌലോസ് വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി.