സ്വാമി ചിദാന്ദപുരിയെ ആക്രമിച്ചത് അപലപനീയം: കെഎച്ച്എന്‍എ
Friday, February 5, 2016 7:37 AM IST
ഷിക്കാഗോ: വേദാന്താചാര്യനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാന്ദപുരിയെ ആക്രമിക്കാന്‍ ഒരുസംഘം നടത്തിയ ശ്രമം അത്യന്തം അപലപനീയവും, സാംസ്കാരിക ഫാസിസവുമാണെന്നു കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലെ ഹൈന്ദവ കൂട്ടായ്മകളിലേയും, സത്സംഗങ്ങളിലേയും സജീവ സാന്നിധ്യമാകാറുള്ള സ്വാമിയുടെ വേദപഥങ്ങളിലൂടെയുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഇത്തരം ആക്രമണ ഭീഷണികളില്‍ പ്രവാസി ഹൈന്ദവ സമൂഹം ആശങ്കാകുലരാണ്. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കെഎച്ച്എന്‍എ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം