ടിസിഎഫ്: ഫിക്സ്റര്‍ പ്രകാശനം ചെയ്തു
Thursday, February 4, 2016 10:14 AM IST
ജിദ്ദ: ടിസിഎഫ് എട്ടാം എഡിഷന്റെ ഫിക്സ്റര്‍ പ്രകാശനം പുള്‍മാന്‍ അല്‍ ഹോട്ടലില്‍ നടന്നു. തലശേരി സ്വദേശിയും ടിസിഎഫ് അംഗങ്ങളുടെ അടുത്ത ബന്ധുവുമായ ഫവാസ് ഇസ്മായലിന്റെ നിര്യാണത്തെതുടര്‍ന്നു ഈവര്‍ഷത്തെ വിപുലമായ പ്രചാരണ പരിപാടി ഒഴിവാക്കുകയും തല്സമയ ടീം പൂള്‍ നറുക്കെടുപ്പും ജേഴ്സി പ്രകാശനവും ക്യാപ്റ്റന്‍മാരുമായുള്ള സംവാദവും മാത്രമാക്കി ചടങ്ങ് ചുരുക്കുകയുമായിരുന്നു.

16 ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ സാന്നിധ്യത്തില്‍ വലിയ സ്ക്രീനില്‍ തല്സമയ ടീം പൂള്‍നറുക്കെടുപ്പും തുടര്‍ന്ന് ഫിക്സ്റര്‍ പ്രകാശനവും നടന്നു. മുന്‍ വര്‍ഷത്തെ സെമി ഫൈനലിസ്റുകളെ മാറ്റി നിര്‍ത്തി മറ്റു 12 ടീമുകളെ നറുക്കെടുപ്പിലൂടെ നാലു പൂളുകളാക്കി തരം തിരിക്കുകയും തുടര്‍ന്നു സെമി ഫൈനല്‍ കളിച്ച നാല് ടീമുകളെ ഓരോ പൂളിലും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയുമായിരുന്നു. തുടര്‍ന്നു ടൂര്‍ണമെന്റിന്റെ നിയമാവലിയും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചുള്ള നായകന്മാരുടെ സംശയങ്ങള്‍ക്ക് ടിസിഎഫ് കോര്‍ കമ്മിറ്റി മറുപടിയും നല്‍കി.

16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നറുക്കെടുപ്പില്‍ തെരഞ്ഞെടുത്ത നാല് പൂളുകളില്‍ പൂള്‍ എ യില്‍ നിലവിലെ റണ്ണര്‍ അപ്പ് ഇഎഫ്എസ് കെകെആര്‍, പെപ്സി അല്ലിയന്‍സ്, വെസ്റേണ്‍ യൂണിയന്‍ ഇലവന്‍, ഹൈദരാബാദ് റോയല്‍സ് ടീമും പൂള്‍ ബിയില്‍ മൈ ഓണ്‍ ചലഞ്ചേഴ്സ്, അജവാ ഫോര്‍ഡ് റോയല്‍സ്, ആര്‍കൊമ, ടാര്‍ഗെറ്റ്ഗയ്സ് ടീമുകള്‍ പൂള്‍ സിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യംഗ് സ്റാര്‍, അല്‍ ജസീറ സ്റീല്‍, അല്‍ മാക്സ് ക്രിക്കറ്റ്, ഒഎംഡി ടുസ്കേഴ്സ് എന്നീ ടീമുകളും പൂള്‍ ഡി യില്‍ മുന്‍ചാമ്പ്യന്‍മാരായ ദാസില്‍ സൂപ്പര്‍ കിംഗ്സ്, ജൊറ്റുന്‍ പെന്‍ഗുവന്‍, അല്‍ ഹോകൈര്‍ഗ്രൂപ്പ്, അസാസ് സ്കോര്‍പിയോന്‍സ് ടീമും മാറ്റുരയ്ക്കും.

ഫെബ്രുവരി 12നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണര്‍ അപ്പ് ഇഎഫ്എസ്കെകെആര്‍ ടീം പെപ്സിഅല്ലിയന്‍സിനെ നേരിടും. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വിഭിന്നമായി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിപുലമായാണ് ഈ വര്‍ഷം ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റ് അഞ്ചു ആഴ്ചകള്‍ നീണ്ടു നില്ക്കും. മാര്‍ച്ച് 11 നാണ് ഫൈനല്‍.

ഈ വര്‍ഷത്തെ ജേഴ്സി പ്രകാശനം ജോടുണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫൈസല്‍ കരീം ടി.സി.എഫ് നിര്‍വാഹക സമിതി അംഗങ്ങള്‍ക്ക് നല്കി നിര്‍വഹിച്ചു. എഫ്എസ്എന്‍ ഡിവിഷണല്‍ മാനേജര്‍ അഫ്സല്‍ ബാബു ആദിരാജ പുള്‍മാന്‍ അല്‍ ഹമ്ര ജനറല്‍ മാനേജര്‍ നജീബ് എന്നിവര്‍ ചേര്‍ന്ന് തത്സമയ പൂള്‍ തെരഞ്ഞെടുപ്പും ഫിക്സ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.

ടിസിഎഫ് ടൂര്‍ണമെന്റ് കണ്‍വീനര്‍ ടി.വി. റിയാസ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡന്റ് മൊഹമ്മദ് ഫസീഷ് അവതാരകന്‍ ആയിരുന്നു. അബ്ദുല്‍ ഖാദര്‍ മേല്‍നോട്ടം വഹിച്ചു. സെക്രട്ടറി ഷംസീര്‍ ഒളിയാറ്റ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍