ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ ദിനം ആചരിച്ചു
Thursday, February 4, 2016 7:49 AM IST
ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് സണ്‍ഡേ സ്കൂളില്‍ സണ്‍ഡേ സ്കൂള്‍ ദിനം ആചരിച്ചു.

വികാരി ഫാ.ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ ബിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സണ്‍ഡേസ്കൂള്‍ ബോര്‍ഡ് അംഗം ഷൈനി രാജു മുഖ്യാതിഥിയായി പങ്കെടുത്തു സന്ദേശം നല്‍കി. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ റാലി അരങ്ങേറി.

ചടങ്ങില്‍ മുന്‍ ഹെഡ്മാസ്റര്‍മാരായ സിബില്‍ സ്കറിയ, തങ്കമ്മ തോമസ്, മിനി ഏലിയാസ്, സെക്രട്ടറി കുരുവിള കോര, ട്രഷറര്‍ ബിജു വര്‍ഗീസ്, ടിഫനി തോമസ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍