എംഎസ്എസ് വനിതാ വിംഗ് പഠനക്ളാസ് ഫെബ്രുവരി ആറിന്
Thursday, February 4, 2016 7:44 AM IST
റിയാദ്: വീട്ടമ്മമാരും ഉദ്യോഗസ്ഥരുമായുള്ള പ്രവാസി വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമായി മുസ്ലിം സര്‍വീസ് സൊസൈറ്റി റിയാദ് ചാപ്റ്ററിന് കീഴിലുള്ള വനിതാ വിംഗ് വിദഗ്ധരും പ്രശസ്തരുമായ വനിതാ കൌണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 'മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും എങ്ങനെ മോചനം നേടാം' എന്ന വിഷയത്തില്‍ ക്ളാസ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി ആറിന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിനു മലസിലുള്ള അല്‍ മാസ് ഓഡിറ്റോറിയത്തിലാണ് ക്ളാസ് നടക്കുക. പ്രിന്‍സ് സുല്‍ത്താന്‍ റിഹാബിലിറ്റേഷന്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധരായ ഡോ. സറീന്‍ അല്‍ ബന്ന, ഡോ. സൈന സ്വപ്ന എന്നിവരാണ് ക്ളാസ് നയിക്കുക.

വിവരങ്ങള്‍ക്ക്: 0509132342, 0503407446.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍