ടെക്സ 'മര്‍ഹബ 2016' ആഘോഷിച്ചു
Thursday, February 4, 2016 7:44 AM IST
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സ റിയാദിന്റെ ആറാമത് വാര്‍ഷികാഘോഷം എക്സിറ്റ് 18 ലുള്ള നൌഫ ഓഡിറ്റോറിയത്തില്‍ 'മര്‍ഹബ 2016' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സാംസ്കാരിക സമ്മേളനം അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സി.ഇ.ഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൌഷാദ് കിളിമാനൂര്‍ അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെക്സ നടത്തി വരുന്ന ജീവനം പദ്ധതിയുടെ നാലാംഘട്ടം ചടങ്ങില്‍ നൌഷാദ് കിളിമാനൂര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍ധനരും നിരാലംബരുമായവരെ കണ്െടത്തി പ്രതിമാസം 10,000 രൂപ ഓരോരുത്തര്‍ക്കായി നല്‍കും. ജീവനം പദ്ധതി പ്രകാരം അഞ്ച് ലക്ഷത്തിലധികം രൂപ ഇതുവരെ കൈമാറിയിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു. ടെക്സ മലാസിലുള്ള ജരീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തുടര്‍ന്നു കലാസന്ധ്യ അരങ്ങേറി. നൌഷാദ് കിളിമാനൂര്‍ കോഓര്‍ഡിനേറ്റ് ചെയ്ത് അവതരിപ്പിച്ച പരിപാടിയില്‍ കലാഭവന്‍ നവാസിനോടൊപ്പം മൈലാഞ്ചി ഫെയിം ഹിബ ബഷീര്‍, ജോയി നടേശന്‍, ഷഹറുദ്ദീന്‍ കാപ്പില്‍, സിരാജ്, പ്രകാശ് വാമനപുരം, സുജ പ്രകാശ്, നന്ദന ജോയി, ആസിഫ് ഖാന്‍ എന്നിവരും പങ്കെടുത്തു. ദിവ്യ സുനു, അന്‍ജു അനില്‍, ആഫിയ ഖാന്‍, നന്ദന ജോയി എന്നിവര്‍ ചിട്ടപ്പെടുത്തി ടെക്സ കുടുംബവേദിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, വനിതകള്‍ അവതരിപ്പിച്ച തിരുവാതിര എന്നിവ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ജീവകാരുണ്യ പദ്ധതിക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ ജീപ്പാസ് നല്‍കിയ അഞ്ച് സമ്മാനങ്ങള്‍ക്കുള്ള വിജയികളെ തെരെഞ്ഞെടുത്തു. 31 അംഗ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും കുടുംബവേദി പ്രവര്‍ത്തകരും ചേര്‍ന്ന് പരിപാടികള്‍ നിയന്ത്രിച്ചു. കബീര്‍ കണിയാപുരം സബ്കോ-ഓര്‍ഡിനേറ്ററും ഹരിത ചന്ദ്രന്‍, ഗായത്രി പ്രേംലാല്‍ എന്നിവര്‍ അവതാരകരുമായിരുന്നു. 

ചടങ്ങില്‍ താജ് കോള്‍ഡ് സ്റോര്‍ എംഡി ഷാജഹാന്‍ കല്ലമ്പലം, റിഹാബിലിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയചന്ദ്രന്‍, ഇബ്രാഹിം സുബ്ഹാന്‍, റിയാദ് മീഡിയ ഫോറം പ്രതിനിധി ഷംനാദ് കരുനാഗപ്പള്ളി, ലത്തീഫ് തെച്ചി, ടെക്സ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ സലാഹുദ്ദീന്‍ മരുതിക്കുന്ന്, വനിതാവേദി പ്രസിഡന്റ് ലജാമണി അഹദ്, ജനറല്‍ സെക്രട്ടറി നിസാര്‍ കല്ലറ, ട്രഷറര്‍ സുരേഷ് പാലോട് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍