ന്യൂഏജ് - മഴവില്ല് രണ്ടാം വാര്‍ഷിമാഘോഷിച്ചു
Thursday, February 4, 2016 7:42 AM IST
റിയാദ്: ന്യൂ ഏജ് സാംസ്കാരിക വേദിയുടെ കീഴിലുള്ള മഴവില്ല് കുടുംബ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കുടുംബ കൂട്ടായ്മ നടത്തി വരുന്ന താലോലം ജീവകാരുണ്യ പദ്ധതി കൂടുതല്‍ വിപുലമാക്കുവാനും കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമിടയില്‍ വിനോദത്തിനും വിജ്ഞാനത്തിനുമുതകുന്ന കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

വിനോദ് മഞ്ചേരി (കണ്‍വീനര്‍), ജംഹര്‍, ഉമ അശോക് (ജോ. കണ്‍വീനര്‍മാര്‍), ജ്യോതി കുമാര്‍ (വിനോദ വിഭാഗം കണ്‍വീനര്‍), സക്കറിയ കുന്നംകുളം, സാബു വര്‍ഗീസ്, അന്‍സാര്‍ അലി, മോനിഷ്, ഷാനവാസ്, രശ്മി സന്തോഷ്, രജിത പ്രമോദ് എന്നിവരടങ്ങുന്ന പുതിയ നിര്‍വാഹക സമിതിയേയും പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. തുടര്‍ന്നു വിവിധ കലാപരിപാടികളും നസീബ് കലാഭവന്‍ അവതരിപ്പിച്ച മിമിക്സ് ഷോയും അരങ്ങേറി.

സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മ കണ്‍വീനര്‍ വിനോദ് മഞ്ചേരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരി നായര്‍, ഇ.പി. കുഞ്ഞാലി, ഉമ അശോക്, ശബ്ന ശോഭാനന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍