'മഴയിതള്‍പ്പൂവുകള്‍' എന്ന ഹ്രസ്വചിത്രം നിര്‍മാണം പൂര്‍ത്തിയാവുന്നു
Thursday, February 4, 2016 7:40 AM IST
ന്യൂയോര്‍ക്ക്: കുമ്മാട്ടി എന്ന കുട്ടികളുടെ ചിത്രത്തിനു ശേഷം അമേരിക്കന്‍ ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. ഭഅഹലൃിേമില ഉശാലിശീിെ ടൌറശീ’ നിര്‍മിക്കുന്ന ചിത്രത്തില്‍ ദൃശ്യ രഘുറാമും അര്‍ച്ചിത് ഭാസ്കരനുമാണു വേഷമിട്ടിരിക്കുന്നത്. കഥയും വരികളും ആര്‍ഷ അഭിലാഷിന്റേതാണ്. സംഗീതം എം.എസ്. സുഖിയും ഗാനങ്ങള്‍ രാജേഷ് രവീന്ദ്രന്‍, ഇന്ദു രമേഷ്, എം.എസ്. സുഖി എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

അമേരിക്കയില്‍ വിസ്കോണ്‍സിനിലെ പല ഭാഗങ്ങളിലായി ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ സംവിധാനവും കാമറയും കൈകാര്യ ചെയ്തിരിക്കുന്നത് രമേഷ് കുമാറും അസോസിയേറ്റ് ഡയറക്ടര്‍ റോഷി ഫ്രാന്‍സിസുമാണ്.

പ്രണയവും ദുഃഖവും ഇടകലര്‍ന്ന സംഗീതാത്മകമായ ചിത്രം കൈരളി ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്നു. പ്രക്ഷേപണ സമയങ്ങള്‍ എലയൃൌമ്യൃ 13വേ 3.00 ുാ (ഋടഠ) & എലയൃൌമ്യൃ 14വേ 7.30 ുാ (ഋടഠ).