എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി ഫെബ്രുവരി ആറിന്
Thursday, February 4, 2016 7:39 AM IST
കുവൈത്ത്: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അലൂംനി കുവൈത്ത് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി ഫെബ്രുവരി ആറിനു (ശനി) നടക്കും.

വൈകുന്നേരം ആറിന് അബാസിയ സക്സസ് ലൈന്‍ ഓഡിറ്റോറിയത്തിലാണു പരിപാടി. അലൂംനിയില്‍ അംഗത്വമുള്ള എല്ലാവര്‍ക്കും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66464985, 99151805, 66824604.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍