ഒര്‍ലാന്‍ഡോയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം
Thursday, February 4, 2016 7:34 AM IST
ഫ്ളോറിഡ: ക്യൂന്‍മേരി മിനിസ്ട്രീയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഞലൌൃൃലരശീിേ രമ രവൌൃരവ, 1211 ്ശിലഹമിറ ഞീമറ, ംശിലൃേ ഴമൃറലി, എഘ 34787 പള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു.

ധ്യാനത്തിനു നേതൃത്വം നല്‍കുന്നത് പ്രശസ്ത വചന പ്രഘോഷകരായ ഫാ. ഷാജി തുമ്പേചിറയില്‍, ബ്രദര്‍ ജയിംസ്കുട്ടി ചമ്പക്കുളം, ബ്രദര്‍ പി.ഡി. ഡൊമിനിക്ക്, ബ്രദര്‍ ശാന്തിമോന്‍ ജേക്കബ് എന്നിവരാണ് ധ്യാനത്തിനു നേതൃത്വം നല്‍കുക. അനുഗ്രഹീത ഗാനശുശ്രൂഷകന്‍ ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം ഫെബ്രുവരി 12-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30 മുതല്‍ 9.30 വരെയും, 13-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴു വരെയും, 14-നു (ഞായറാഴ്ച) രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴുവരെയുമാണു ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിലേക്കു പ്രവേശിക്കുന്ന ഈ അവസരം ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും വിശ്വാസത്തിന്റെ ആഴങ്ങളിലേക്കു വളരുവാനും, സൌഖ്യത്തിന്റെ കൃപയിലേക്കു കടന്നു വരുവാനും സഭാവിത്യാസഭേദമെന്യ ഏവരെയും ഇടവക വികാരി ഫാ.ജോര്‍ജ് ജോണ്‍(സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഒര്‍ലാന്‍ഡോ) ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരികസൌഖ്യപ്രാര്‍ഥനയും, പരിശുദ്ധാത്മ അഭിഷേക പ്രാര്‍ഥനയും, കുടുംബ നവീകരണ പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് ജോണ്‍(വികാരി) ഫോണ്‍: 407 489 8978
ംലയ: ംംം.ാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം