കിസ്വ വനിതാ സമ്മേളനം വെള്ളിയാഴ്ച ഖുര്തുബയില്‍
Wednesday, February 3, 2016 7:13 AM IST
കുവൈത്ത്: കുവൈത്ത് കേരളാ ഇസ്ളാഹി സെന്റര്‍ 2016 ഫെബ്രുവരി 25 മുതല്‍ 27 വരെ അബ്ബാസിയ പാക്കിസ്ഥാന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് മൂന്ന് ദിവസം നീണ്ടു നില്‍കുന്ന ഖുര്‍ആന്‍ എക്സ്പോ (എക്സിബിഷന്‍) ഭാഗമായി കെകെഐസി യുടെ വനിതാ വിഭാഗമായ ഇസ്ളാഹി വുമണ്‍സ് അസോസിയേഷന്‍ (കിസ്വ) കീയില്‍ വനിതാ സമ്മേളനം ഫെബ്രുവരി അഞ്ചിനു വൈകുന്നേരം 3.30-നു ഖുര്തുബ ഇഹ്യാതുറാസ് ഹാളില്‍വച്ച് നടക്കുന്നതാണെന്നു സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു പ്രസ്തുത പരിപാടിയില്‍ ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ശബീബ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തുന്നതാണ് അന്നു നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ സഹോദരിമാരെയും സ്വാഗതം ചെയ്യുന്നു ഇസ്ളാഹി സെന്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍