കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു
Wednesday, February 3, 2016 7:12 AM IST
റിയാദ്: ഒരു വര്‍ഷമായി റിയാദില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം ജില്ലയിലെ കൊട്ടിയം പറക്കുളം സ്വദേശി ഐക്യരഴികം ഇസ്മായില്‍ കുഞ്ഞ് മകന്‍ അന്‍സാര്‍ ഐക്യരഴികം (43) മുര്‍സലാത്തിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച കാലത്ത് 10.30 ന് ഹൃദയാഘാതം മൂലം മരിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന അന്‍സാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കൊച്ചു ഖദീജ ഉമ്മയാണ് മാതാവ്. ഷംല അന്‍സാര്‍ ഭാര്യയും വിദ്യാര്‍ഥികളായ ഹാഷിം, അല്‍ഫിയ, അന്‍സിയ എന്നിവര്‍ മക്കളുമാണ്.
മൃതദേഹം റിയാദില്‍ മറവ് ചെയ്യുന്നതിനായി ബന്ധുക്കളായ ഷാജി അനാര്‍ക്കലി, സിയാദ് ആയത്തില്‍, മുജീബ് പറക്കുളം, ഹാഫിസ് കൊട്ടിയം എന്നിവരോടൊപ്പം സഹായവുമായി കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളായ നൂറുദ്ദീന്‍ കൊട്ടിയം, ഷാജി പുളിവിള എന്നിവരും രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍