ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജന്റെ പിന്തുണ പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ നായര്‍ക്ക്
Wednesday, February 3, 2016 7:10 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ് ജോസ് കാനാട്ടിന്റെ അധ്യക്ഷ തയില്‍ ക#ടുകയും, 2016 -2018 ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാധവന്‍ നായര്‍ക് പൂര്‍ണ പിന്തുണ നല്‍കുവാനും റീജണല്‍ കമ്മിറ്റി തിരുമാനിച്ചു. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ട്രസ്റി ബോര്‍ഡ് മെമ്പറും, നാമത്തിന്റെ ചെയര്‍മാനുമായ മാധവന്‍ നായര്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു ബിസിനസുകാരന്‍കൂടിയാണ്. ന്യൂയോര്‍ക്കിലുള്ള പന്ത്രണ്ട് സംഘടനകളില്‍നിന്ന് അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. മാധവന്‍ നായര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വസത്തിനു നന്ദി രേഖപ്പെടുത്തുകയും, തന്നില്‍ കഴിയവുന്നതു ഫൊക്കാനയുടെ നന്മയ്ക്കുവേണ്ടി ചെയ്യുമെന്നും ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: ഡോ. ജോസ് കാനാട്ട്