ശിഫ അല്‍ ജസീറ ഹെല്‍ത്ത് ഡിസ്കൌണ്ട് കൂപ്പണ്‍ പുറത്തിറക്കി
Tuesday, February 2, 2016 8:56 AM IST
കുവൈത്ത്: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഹെല്‍ത്ത് ചെക്ക് അപ്പ് ഡിസ്കൌണ്ട് കൂപ്പണ്‍ പദ്ധതി നടപ്പാക്കി. ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കുവൈത്തിലെ അഞ്ച് ഷോപ്പുകളിലെ ഉപഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക.

ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് കൂപ്പണുകള്‍ ലഭ്യമാവുക. പ്രമേഹം, കൊളസ്ട്രോള്‍ പരിശോധനകള്‍ക്കും വിവിധ ലാബ് ടെസ്റുകള്‍ക്കും എക്സ്റേ പരിശോധനയ്ക്കും കണ്‍സള്‍ട്ടേഷനും ഇളവു ലഭിക്കും. ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഫര്‍വാനിയ, ഫഹാഹീല്‍ സെന്ററുകളിലും അല്‍ നാഹില്‍ ഇന്റര്‍നാഷണല്‍ ക്ളിനിക്ക് ജെലീബ് എന്നിവടങ്ങളിലുമാണ് ഈ സേവനം ലഭിക്കുക.

ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഹവല്ലി ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് കുവൈത്ത് റീജണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി, സിഇഒ സുനീര്‍, ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് കുവൈത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ദിഖ് വലിയകത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍