ഡാളസില്‍ റിപ്പബ്ളിക് ദിനാഘോഷവും അഡ്വ. ലാലി വിന്‍സെന്റിന് സ്വീകരണവും ഫെബ്രുവരി ആറിന്
Tuesday, February 2, 2016 8:56 AM IST
ഗാര്‍ലന്റ്(ഡാളസ്): കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷ അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ ഫെബ്രുവരി ആറിനു (ശനി) വൈകുന്നേരം ആറിന് ഐഎന്‍ഒസി (കേരള) യുടെ നേതൃത്വത്തില്‍ സ്വീകരണവും റിപ്പബ്ളിക് ദിനാഘോഷവും സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ടെക്സസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം(ഹൂസ്റണ്‍) ചടങ്ങില്‍ അധ്യക്ഷത വഹിക്കും. റീജണല്‍ കോഓര്‍ഡിനേറ്റര്‍ ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍, പ്രദീപ് നാഗ്നൂലില്‍ തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്നു പല്ലവി സംഗീത ട്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി