ടാമ്പയില്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു
Tuesday, February 2, 2016 8:54 AM IST
ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായും (ങഅഠ) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സും (എകഅ) സംയുക്തമായി ടാമ്പായിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അറുപത്തേഴാമത് ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു.

ജനുവരി 31ന് ഘോഷയാത്രയോടെ ആരംഭിച്ച റിപ്പബ്ളിക് ദിനാഘോഷത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ താലപ്പൊലിയുടെയും മുത്തുക്കുടയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നേതൃത്വം നല്‍കി.

ഇന്ത്യന്‍, അമേരിക്കന്‍ ദേശീയഗാനങ്ങളുടെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി. ഘോഷയാത്രയില്‍ 30ല്‍ പരം കലാകാരന്‍മാര്‍ ഒരുക്കിയ ചെണ്ടമേളം വേദിയില്‍ അങ്ങേറി. തുടര്‍ന്നു വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ കലാ, സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ബൂത്തില്‍ മലയാളി അസോസിയേഷന്റെ കേരളാബൂത്ത് ശ്രദ്ധേയമായി.

റിപ്പോര്‍ട്ട്: ജോസ്മോന്‍ തത്തംകുളം