പി.പി. മുഹമ്മദിന് തനിമ യാത്രയയപ്പു നല്‍കി
Tuesday, February 2, 2016 8:51 AM IST
അല്‍കോബാര്‍: കിഴക്കന്‍ പ്രവിശ്യയിലെ കെഎംസിസി നേതാവും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ പി.പി. മുഹമ്മദിന് തനിമ അല്‍ കോബാര്‍ സോണല്‍ കമ്മിറ്റി യാത്രയയപ്പു നല്‍കി.

34 വര്‍ഷത്തെ പ്രവാസജീവിതത്തിനു വിരാമം കുറിച്ചാണ് കോഴിക്കോട് എളേറ്റില്‍ സ്വദേശിയായ മുഹമ്മദ് നാട്ടിലേക്ക് മടങ്ങുന്നത്.

തനിമ അഖിലസൌദി ഉപദേഷ്ടാവ് കെ.എം.ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. മുഹമ്മദിനുള്ള തനിമയുടെ ഉപഹാരം കെ.എം.ബഷീര്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ തനിമ അഖിലസൌദി ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ്, അല്‍ കോബാര്‍ സോണല്‍ പ്രസിഡന്റ് മുജീബ് റഹ്മാന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ റഷീദ്, ശിഹാബുദ്ദീന്‍, സലാഹുദ്ദീന്‍, പി.പി. മുഹമ്മദ്, അഷ്റഫ് സലഫി കാരക്കാട് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഫൈസല്‍ ഖിറാഅത്ത് നടത്തി. റിയാസ് കൊച്ചി, സി. കോയ, സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം