നവയുഗം ബാലവേദി കേന്ദ്ര സമ്മേളനം സംഘടിപ്പിച്ചു
Tuesday, February 2, 2016 8:50 AM IST
ദമാം: നവയുഗം ബാലവേദി കേന്ദ്ര സമ്മേളനം പ്രശസ്ത ബാല നാടക നടന്‍ മാസ്റര്‍ അഖില്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഗുരുവായൂര്‍ മുഖ്യപ്രഭാഷണം നടത്തി. നവയുഗം ബാലവേദി പ്രസിഡന്റ് ആര്‍ദ്ര ഉണ്ണി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ഫയാസ് ഹബീബ് ബാലവേദിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ടും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചു. ഐശ്വര്യരാജന്‍, ആന്‍മേരി, ഫാത്തിമ റിയാസ്, ആലിയ ഷാജി, ആശ ലക്ഷ്മി, അഭിരാമി മണികുട്ടന്‍, ഫയാസ് ഹബീബ്, ഹിഷാം നൌഷാദ്, ആദിത്യ ഷാജി എന്നിവര്‍ കവിതകള്‍ ആലപിച്ചു.

അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള 18 അംഗ നിര്‍വാഹക സമിതിയേയും സമ്മേളനം തെരഞ്ഞെടുത്തു. നവയുഗം ബാലവേദി ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരം സയിദ് ഹമദാനിക്ക് ബാലവേദി പ്രസിഡന്റ് ആര്‍ദ്ര ഉണ്ണിയും അഖില്‍ ഫൈസലിനെ അക്ബര്‍ അജിത്തും ഉപഹാരം നല്‍കി ആദരിച്ചു.

ഫാത്തിമ റിയാസ്, സയിദ് ഹമദാനി, റോസ് മരിയ, ആശാലക്ഷ്മി, അക്ബര്‍ അജിത് ഇബ്രാഹിം, അഭിനവ് മണികുട്ടന്‍, പ്രശോഭ് പ്രിജി, ധീരജ് ലാല്‍, നസ്നീന്‍ ബാസിം, നസ്മ അജിത് ഇബ്രാഹിം, അലന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ബാലവേദി കോഓര്‍ഡിനേറ്റര്‍ ഖദീജ ഹബീബ്, പ്രിയ ബിജു, ഫിറാസ് ഹനീഫ, അല്‍ഭി ജോര്‍ജ്, ഒമര്‍ റിയാസ്, നൂറ നിറാസ്, നൈമ നഹാസ്, പ്രണവ് വിജയകുമാര്‍, സാന്‍വി ദാസ്, അപര്‍ണ ബിജു, മെല്‍വിന്‍ ജോര്‍ജ്, മാളവിക ഗോപകുമാര്‍, പുണ്യ ജോര്‍ജ്, പ്രഗല്‍ഭ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം