വടകര എന്‍ആര്‍ഐ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം
Tuesday, February 2, 2016 8:49 AM IST
ദമാം: വടകര എന്‍ആര്‍ഐ ഫോറം അഞ്ചു വേദികളിലായി രണ്ടു മാസക്കാലമായി കൊണ്ടാടിയ എട്ടാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ദമാം സാസ്ക ഓഡിറ്റോറിയത്തില്‍ പ്രൌഡോജ്ജ്വലമായ സമാപനം.

'അസര്‍മുല്ല 2016' എന്ന നാമകരണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തില്‍ നിന്ന് അതിഥികളായെത്തിയ കൈരളി ടിവി പട്ടുറുമാല്‍ വിജയി ഇസ്മായില്‍ നാദാപുരവും പ്രശസ്ത ഗായകന്‍ ഫിറോസ് നാദാപുരവും ചേര്‍ന്ന് അവതരിപ്പിച്ച ഗാനനിശയും പ്രവശ്യയിലെ നിരവധി നര്‍ത്തകര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മലബാറിന്റെ മൊഞ്ച് പകര്‍ന്ന ഒപ്പനയും മറ്റു കലാവിരുന്നുകളും നിറഞ്ഞു കവിഞ്ഞ കാണികള്‍ക്ക് നയനമനോഹര വിരുന്നൊരുക്കി.

വടകര എന്‍ആര്‍ഐ ഫോറത്തിന്റെ സ്വന്തം മ്യൂസിക് ബാന്‍ഡ് 'വോയ്സ് ഓഫ് വടകര' പരിപാടിയില്‍ കൈരളി ടിവി പട്ടുറുമാല്‍ വിജയി ഇസ്മായില്‍ നാദാപുരവും പ്രശസ്ത ഗായകന്‍ ഫിറോസ് നാദാപുരവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വോവിന്റെ ഗായകര്‍ ഷാജി, രാംജിത് അരൂര്‍, സത്യജിത്, സുജാത ഗുണശീലന്‍, ടി.കെ. മനാഫ്, ഫൈസല്‍ കൊടുമ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സിദ്ധാര്‍ഥ് സത്യശീലന്‍ രൂപകല്‍പ്പന ചെയ്ത വോയ്സ് ഓഫ് വടകര ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ വടകര എന്‍ആര്‍ഐ ഫോറത്തിന്റെ എട്ടു വര്‍ഷക്കാല യാത്രയെ കുറിച്ചുള്ള ഹൃസ്വ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. വടകര എന്‍ആര്‍ഐ ഫോറം വര്‍ഷം തോറും പ്രഖ്യാപിക്കുന്ന പേഴ്സണ്‍ ഓഫ് ദി ഇയര്‍ 2015 പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. അബ്ദുസാലാമിന് കെഎഫ്യുപിഎം സിവില്‍ ആന്‍ഡ് എന്‍വിരോണ്‍മെന്റ് ഡിപ്പാര്‍ട്ട്മന്റ് മേധാവി പ്രഫ. ഷംസാദ് അഹമദ് പ്രശസ്തി ഫലകവും കാഷ് അവാര്‍ഡും സമ്മാനിച്ചു. കിഴക്കന്‍ പ്രവശ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ പി.ടി. അലവി, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍, അബ്ദുല്‍ അലി കളത്തിങ്കല്‍, അഷറഫ് ആളത്ത്, എം.എം. നയിം, ശരീഫ് മീഡിയ വണ്‍ എന്നിവരെ എന്‍ആര്‍ഐ ഭാരവാഹികള്‍ ആദരിച്ചു. ജീവകാരുണ്യ രംഗത്തെ സജീവ പങ്കാളിത്തം മുന്‍ നിര്‍ത്തി കബീര്‍ കൊണ്േടാട്ടിക്ക് ട്രഷറര്‍ വി.കെ. ഫൈസല്‍ പൊന്നാട അണിയിച്ചു. അതിഥികളായെത്തിയ ഇസ്മായിലിനും ഫ്കറോസ് നാദാപുരത്തിനും കമ്മിറ്റി പ്രസിഡന്റ് ബിനീഷ് ഭാസ്കര്‍, ജനറല്‍ സെക്രട്ടറി നിഷാദ് കുറ്റ്യാടി എന്നിവര്‍ ആദരിച്ചപ്പോള്‍ മുഖ്യ പ്രായോജകരായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജര്‍ ഉപഹാരം സമര്‍പ്പിച്ചു. എന്‍ആര്‍ഐ ഫോറം അംഗമായിരിക്കെ മരിച്ച പവിത്രന്റെ കുടുംബ സഹായ നിധിലേക്ക് വടകര എന്‍ആര്‍ഐ യുടെ സഹായം ചാരിറ്റി കണ്‍വീനര്‍ സക്കീറില്‍ നിന്ന് പവിത്രന്റെ ബന്ധുവായ ജികീഷ് നാദാപുരം ഏറ്റു വാങ്ങി. വടകര എന്‍ആര്‍ഐ രക്ഷാധികാരി ആര്‍.എന്‍. ഗുണശീലന്‍, ഡോ. അബ്ദുസലാം, പ്രഫ. ഷംസാദ് അഹമദ്, പി.ടി. അലവി, റഹ്മാന്‍ കാരയാട്, അഷ്റഫ് അബാസ് എന്നിവര്‍ സംസാരിച്ചു. മിര്‍സ ബേഗ്, ടിപിഎം ഫസല്‍, നജിം ബഷീര്‍ (ഡിസ്പാക്) ഗോപിനാഥ് മേനോന്‍ (പ്രിന്‍സിപ്പള്‍ അല്‍ ഖൊസാമ), മുഹമ്മദ് കുട്ടി (സഫ ഹോസ്പിറ്റല്‍) നാസര്‍ (ദാര്‍അസ് ശിഹ), കാദര്‍ ചെങ്ങള (കെഎംസിസി) സുധീഷ് തൃപ്രയാര്‍ (നവോദയ), ജോര്‍ജ് (പ്രവാസി) സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം