റിയാദ് പെരുമ്പാവൂര്‍ അസോസിയേഷനു പുതിയ ഭാരവാഹികള്‍
Tuesday, February 2, 2016 8:48 AM IST
റിയാദ്: പെരുമ്പാവൂര്‍ നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മരക്കാര്‍ പോഞ്ഞാശേരി, ഷാന്‍ പരീദ്, അന്‍വര്‍ ചെമ്പറക്കി (രക്ഷാധികാരികള്‍), മാഹിന്‍ പോഞ്ഞാശേരി (പ്രസിഡന്റ്), മുഹമ്മദലി മരോട്ടിക്കല്‍ (വൈസ് പ്രസിഡന്റ്), പ്രവീണ്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി), സലാം ഇല്ലിക്കല്‍ (ജോ. സെക്രട്ടറി), ബഷീര്‍ അയിരൂര്‍പാടം (ട്രഷറര്‍) എന്നിവരെയും വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി നൌഷാദ് മമ്മു, സാജു, റഫീഖ് എത്തിയില്‍, അസീസ് അലിയാര്‍, ഉസ്മാന്‍ പരീദ്, റഷീദ് പൂക്കാട്ടുപടി, നൌഷാദ് പള്ളത്ത്, സിയാവുദ്ദീന്‍, നിഷാദ് ഇല്ലിച്ചോടന്‍, നസീര്‍ കുമ്പശേരി, മുജീബ് റോയല്‍ എന്നിവരേയും ഫരീദ് ജാസിനെ പുതിയ ഓഡിറ്ററായും തെരഞ്ഞെടുത്തു.

അലി ആലുവ, അലി വാരിയത്ത്, റഹീം കൊപ്പറമ്പില്‍, സലാം മാറമ്പിള്ളി, മുഹമ്മദലി അമ്പാടന്‍, മുഹമ്മദലി ആലുവ, അബി വല്ലം, ശിഹാബ് തങ്ങള്‍, ജബാര്‍ കോട്ടപ്പുറം, റഹീം കടവില്‍, പരീദ് പാറപ്പുറം, നിസാം വല്ലം, നവീന്‍ ജോര്‍ജ്, ഷിയാസ് ബാവ, അനൂപ് വല്ലം, മനാഫ് അരിമ്പാശേരി, താജു വല്ലം, ഷമീര്‍ ഇമാക്സ് എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്.

അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അലി വാരിയത്ത് അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍