ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
Tuesday, February 2, 2016 7:51 AM IST
ന്യൂയോര്‍ക്ക്. ജനുവരി ഒന്‍പതാം തിയതി ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍പാലസ് ഇന്ത്യന്‍ കുസിനില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക്ഓഫ് ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി ഷാജിമോന്‍ വെട്ടത്തില്‍നിന്നു രജിസ്ട്രേഷന്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നടത്തി.

ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡായിലെ ടൊറന്റോയില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കി മാറ്റുവാന്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ആയ കുര്യാക്കോസ് തര്യന്‍, മത്തായി ദാസ്, ജെയിംസ് എളംപുരയിടത്തില്‍, ജിജി ഫിലിപ്പ്, 2016 പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ തുടങ്ങി മുപ്പത്തില്‍ പരം കുടുംബങ്ങള്‍ രജിസ്ററേഷന്‍ നടത്തി. പ്രസ്തുത യോഗത്തില്‍ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ്, നാഷനല്‍ കമ്മറ്റി മെംബര്‍മാരായ ലൈസി അലക്സ്, മാധവന്‍ നായര്‍, ഫൊക്കാന ന്യൂയോര്‍ക്ക് റിജിനല്‍ സെക്രട്ടറി അലക്സ് തോമസ്, ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്‍ സെക്രട്ടറി അലക്സ് എബ്രഹാം, ട്രഷറര്‍ ജോണ്‍ ദേവസ്യ, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ വര്‍ക്ഷിസ്സ് ഉലഹന്നാന്‍, 2016 പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍, റോക്ക്ലാന്‍ഡ് കൌണ്ടി ലെജിസ്ളറേറ്റര്‍ ഡോ ആനി പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം