സാറാമ്മ മാണി നിര്യാതയായി
Tuesday, February 2, 2016 7:50 AM IST
വടവുകോട്: കീരിക്കാട്ടില്‍ പരേതനായ കെ.യു. മാണിയുടെ ഭാര്യ സാറാമ്മ മാണി (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനു വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

മക്കള്‍: കെ.എം. യോഹന്നാന്‍ (റിട്ട. അധ്യാപകന്‍, രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വടവുകോട്), സാറാക്കുട്ടി, അന്നക്കുഞ്ഞ് (യുഎസ്എ), മേരി (റിട്ട. ബിഎസ്എന്‍എല്‍), പരേതനായ കെ.എം. വര്‍ഗീസ്. മരുമക്കള്‍: കുഞ്ഞമ്മ (റിട്ട. അധ്യാപിക), പൌലോസ് പുതുക്കുന്നേല്‍, വര്‍ഗീസ് കറുകപ്പിള്ളില്‍ (ഫൊക്കാന മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), തോമസ് (ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനീയര്‍). കൊച്ചുമക്കള്‍: വിജയ് (കുവൈറ്റ്) നിഷ (യുഎസ്എ), അജയ് (യുഎസ്എ), ബീന, ബിന്ദു (ബഹറിന്‍) ബിജു (ലണ്ടന്‍) ബിനോയ്, ഡോ.ജീന (യുഎസ്എ) ഡോ. വിബു (യുഎസ്എ) ജോബിന്‍ (യുഎസ്എ). കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് (919447264900).

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം