ഗാമയ്ക്ക് പുതിയ നേതൃത്വം
Monday, February 1, 2016 10:24 AM IST
അറ്റ്ലാന്റ: മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അറ്റ്ലാന്റയിലെ ആദ്യത്തെ മലയാളി കൂട്ടായ്മ ആയ ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ)ക്ക് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി പ്രകാശ് ജോസഫ് (പ്രസിഡന്റ്), സ്വപ്ന വാച്ച (വൈസ് പ്രസിഡന്റ്), കണ്ണന്‍ ഉദയരാജന്‍ (സെക്രട്ടറി), ദീപക് അലക്സാണ്ടര്‍ (ജോ. സെക്രട്ടറി), ബിനു കാസിം (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സുനില്‍ പുനത്തില്‍ (സാസ്കാരികം/ചാരിറ്റി), നിഷാദ് പണ്ടാരതോടി (സര്‍വീസ്), സമീര യൂസഫ് (ഫുഡ്), അശ്വതി ദേവ് (വനിതാ വിഭാഗം), അരവിന്ദ് രാജശേഖരന്‍ (ഇന്‍ഫര്‍മേഷന്‍), വി.എസ്. സനല്‍ കുമാര്‍ (മാര്‍ക്കറ്റിംഗ്), ജൈബു ജോര്‍ജ് (യൂത്ത് ഫോറം), രതീഷ് കുനിചെറെ എന്നിവരെയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ചാരിറ്റി ഇവന്റ് ഫെബ്രുവരി ഏഴിനും സാംസ്കാരിക പരിപാടി മാര്‍ച്ച് അഞ്ചിനും നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേതു നായര്‍