വെല്‍ഫെയര്‍ കേരള റിപ്പബ്ളിക് ദിനാഘോഷവും രോഹിത് വെമുല അനുസ്മരണവും നടത്തി
Monday, February 1, 2016 8:55 AM IST
ഫഹാഹീല്‍: വെല്‍ഫെയര്‍ കേരള കുവൈത്ത് ഫഹാഹീല്‍ മേഖല ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷവും രോഹിത് വെമുല അനുസ്മരണവും നടത്തി. പ്രസിഡന്റ് കെ. റഫീഖ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍ ഇന്ത്യന്‍ റിപ്പബ്ളിക് പിന്നിട്ട നാളുകള്‍ എന്ന വിഷയത്തിലും മേഖല കമ്മിറ്റിയംഗം അന്‍വര്‍ സാദത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തി.

വെല്‍ഫെയര്‍ കേരള കുവൈത്ത് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. എം.കെ. ഗഫൂര്‍ കവിതാലാപനം നടത്തി. രോഹിത് ശ്യാമിന്റെ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. സിദ്ര സമീര്‍, ഹംദ നസീം, സുന്ദുസ് നജീബ്, ഫാത്തിമത്തുല്‍ ഹന്ന എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. മേഖല സെക്രട്ടറി അബ്ദുല്‍ അസീസ്, കേന്ദ്ര വൈസ് പ്രസിഡണ്ട് അനിയന്‍ കുഞ്ഞ്, കെ.പി. നൌഫല്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍