മാവേലിക്കര അസോസിയേഷന്‍ സേഫ്റ്റി സെമിനാറും ഗസല്‍ സന്ധ്യയും സംഘടിപ്പിച്ചു
Monday, February 1, 2016 8:54 AM IST
കുവൈത്ത്: മാവേലിക്കരയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന തരത്തിലുളള പ്രൌഡഗംഭീരമായ ചടങ്ങുകള്‍ക്ക് അബാസിയ പ്രവാസി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു.

രക്ഷാധികാരികളായ ഉല്ലാസ്കുമാറും സണ്ണി പത്തിച്ചിറയും ചേര്‍ന്നു നിലവിളക്കു തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനോയി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര എംഎല്‍എ ആര്‍. രാജേഷും മുന്‍ എംഎല്‍എ എം. മുരളിയും ഫോണിലൂടെ സദസിനെ അഭിസംബോധന ചെയ്തു. ഗര്‍ഷോം അവാര്‍ഡ് ജേതാവ് ഹംസ പയ്യന്നൂരിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് താമരക്കുളം സ്വദേശി അനൂപിന് 10,000 രൂപ ഷംസു താമരക്കുളം നല്‍കി. ദേവിക അനില്‍, വൈഷ്ണവി എ. കുറുപ്പും വൈദേഹി എ. കുറുപ്പും രംഗപൂജ അവതരിപ്പിച്ചു. റോഡു സുരക്ഷയെക്കുറിച്ച് സേഫ്റ്റി എന്‍ജിനിയര്‍ വാസുദേവ മേനോന്‍ സെമിനാര്‍ നയിച്ചു. കുമാരിമാരായ അജ്ഞ്ലി സന്തോഷും അശ്വതി സന്തോഷിന്റെയും കീര്‍ത്തനം ഹൃദ്യമായി. അക്ബര്‍ കുളത്തുപ്പുഴ മിമിക്രി നടത്തി. ആഘോഷത്തോടനുബന്ധിച്ച് ഗസലും നടന്നു.

സാമൂഹിക പ്രവര്‍ത്തകരായ ഹംസ പയ്യന്നൂര്‍, സാം പൈനുംമുട്, പ്രോഗ്രാം കണ്‍വീനര്‍ ഷംസു താമരക്കുളം, ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍