പ്രവാസികാര്യ വകുപ്പു നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന്
Monday, February 1, 2016 8:50 AM IST
ന്യൂയോര്‍ക്ക്: രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുകയും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പ്രവസി സമൂഹത്തിന്റെ ക്ഷേമത്തിനായി രൂപീകൃതമായ പ്രവാസികാര്യ വകുപ്പു നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലക്ഷോപലക്ഷം ഇന്ത്യന്‍ പ്രവാസികളുടെ താത്പര്യം മുന്‍നിര്‍ത്തി പ്രവാസികാര്യ വകുപ്പു നിര്‍ത്തലാക്കിയ തീരുമാനം തിരുത്തണമെന്ന ആവശ്യം ഉന്നയിച്ചു അമേരിക്കയിലുള്ള 1001 പ്രവസി മലയാളികള്‍ ഒപ്പിട്ട ഒരു ഭീമ ഹര്‍ജി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു തോമസ് അറിയിച്ചു.