ട്രാക്ക് സാല്‍മിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Monday, February 1, 2016 8:50 AM IST
കുവൈത്ത്: ട്രാക്കിന്റെ സാല്‍മിയ യൂണിറ്റ് ഉദ്ഘാടനം ട്രാക്ക് ഉപദേശക സമതിയംഗം ഡോ പി.സി. നായര്‍ നിര്‍വഹിച്ചു, ട്രാക്ക് ജനറല്‍ കണ്‍വീനര്‍ വട്ടിയൂര്‍കാവ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് വിധു കുമാര്‍, ഉപദേശക സമതിയംഗം ഹഡ്സണ്‍ സണ്ണി, ജനറല്‍ സെക്രട്ടറി പ്രവീണ്‍ ആറ്റുകാല്‍, ട്രഷറര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ഓഡിറ്റര്‍ സുഭാഷ് ഗോമസ് വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജുകുമാര്‍ അബാസിയ കണ്‍വീനര്‍ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി ജയചന്ദ്രന്‍ (കണ്‍വീനര്‍), മുനീര്‍, ബിനുകുമാര്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍