സൌജന്യ വിമാന ടിക്കറ്റ് നല്കി
Monday, February 1, 2016 7:24 AM IST
ജിദ്ദ: വിട്ടുജോലിക്കുള്ള വീസയില്‍ നാലുമാസം മുന്പ് ജിദ്ദയിലെത്തിയ ബേപ്പൂര്‍ സ്വദേശിനി നസിമ ബീവിയ്ക്ക് നാട്ടിലേയ്ക്ക് പോകാന്‍ സൌജന്യ വിമാന ടിക്കറ്റ് നല്കി. മുന്‍പ് ഒമാനിലും യു എ ഇ യിലും പ്രവാസ ജിവിതം നയിച്ചിരുന്ന ഇവര്‍ ജീവിത പ്രയാസങ്ങള്‍ക്കു പരിഹാരം തോടിയാണ് ജിദ്ദയിലെത്തിയത്. എന്നാല്‍, രോഗാവസ്ഥയിലെത്തിയ അവര്‍ ചികല്‍സാര്‍ഥം നാട്ടിലേക്കു മടങ്ങേണ്ടിവരികയായിരുന്നു. ഈ സാഹചര്യത്തില്‍ ഒഐസിസി കോഴിക്കോട് ജില്ല അംഗം എന്‍.എം. സാക്കിര്‍ അലി ആവിശ്യമായ സഹായങ്ങള്‍ നല്കി. വിസ നല്കി ഇവിടെ എത്തി ജോലിയൊന്നും ചെയ്യാന്‍ കഴിയാതെ മടങ്ങുന്നതിനാല്‍ വിമാന ടിക്കറ്റ് നല്‍കാന്‍ സ്പോണ്‍സര്‍ തയാറിരുന്നില്ല. സാമുഹ്യ പ്രവര്‍ത്തനത്തില്‍ തല്പരനും ജിദ്ദ ബദര്‍ അല്‍ തമ്മാം പോളിക്ളിനിക്കില്‍ ജോലി ചെയുകയും ചെയ്യുന്ന മുസ്തഫ ഹാഷിം അല്‍ നഹാരി സൌജന്യമായി നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നല്കുവാന്‍ തയ്യാറായി. മലയാളികളെ ഏറെ ഇഷ്ടപെടുന്ന താനിക്ക് ഇത്തരം ഒരു സഹായം നല്കുവാന്‍ സാധിച്ചത് ദൈവ നിയൊഗമാനെന്നു മുസ്തഫ അല്‍ നഹാരി, നസീമ ബീവിക്കു ടിക്കറ്റ് നല്‍കിക്കൊണ്ട് പറഞ്ഞു. ഒഐസിസി വെസ്റേണ്‍ റിജ്ണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍, എന്‍.എം. സാകീര്‍ അലി എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം ഒമാന്‍ എയര്‍ വിമാനത്തില്‍ നസീമ നാട്ടിലെത്തി .

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍