കിംഗ് ഖാലിദ് ഫൌണ്േടഷന്‍ ഖുര്‍ആന്‍ മുസാബക പുരസ്കാരം വിതരണം ചെയ്തു
Monday, February 1, 2016 7:23 AM IST
റിയാദ്: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍ര്‍ നാഷണല്‍ കമ്മിറ്റിയുടേയും കിംഗ് ഖാലിദ് ഫൌണ്േടഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൌദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സമാപന പരിപാടികള്‍ റിയാദ് അല്‍ ബാബ്തൈന്‍ ഓഡിറ്റോറിയത്തില്‍ വിവിധ സെഷനുകളിലായി നടന്നു. സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ ജാലിയാത്തിലെ പ്രബോധകരും സൌദിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹമീദ് വാണിമേല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി. അജ്മല്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന പഠന സെഷനുകളില്‍ അബ്ദുറഹീം ഫാറൂഖി, ഉബൈദുള്ള സ്വലാഹി, ഷഫീഖ് അസ്ലം മൌലവി, അബൂഹുറൈറ മൂത്തേടം എന്നിവര്‍ ക്ളാസ് നയിച്ചു. ഡോ. അബൂബക്കര്‍ സിദ്ദീഖ്, മുജീബ് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഭാഗമായി കാലത്ത് അസീസിയയില്‍ വെച്ചു നടന്ന ഹിഫ്ദ് മത്സരത്തില്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ 16 വിഭാഗങ്ങളിലായി മത്സരിച്ചു. സൌദിയിലെ മുപ്പതോളം കേന്ദ്രങ്ങളില്‍ നടന്ന എഴുത്തു പരീക്ഷയില്‍ റഹീന സാദത്ത് (ബുറൈദ), സജീന അന്‍വര്‍ സാദത്ത് (ഖമീസ് മുഷൈത്ത്), മുഹ്സിന മുസമ്മില്‍ (ദമ്മാം) എന്നിവര്‍ യഥക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വൈകുന്നേരം നടന്ന സമാപന സമ്മേളനം കിംഗ് ഖാലിദ് ഫൌണ്േടഷന്‍ ഗൈഡന്‍സ് സെന്റര്‍ ഡയറക്ടറും കിംഗ് ഖാലിദ് ഗ്രാന്‍ഡ് മസ്ജിദ് ഇമാമുമായ ശൈഖ് ഖാലിദ് ബിന്‍ ഫഹദ് അല്‍ ജുലൈല്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുള്ള അല്‍ ഹദ്ലൂന്‍ (വൈസ് പ്രസിഡന്റ്, സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ഹോളി ഖുര്‍ആന്‍) മുഖ്യപ്രഭാഷണം നടത്തി. എല്ലാ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്നുണര്‍ത്തുന്ന ഖുര്‍ആന്‍ ജാതി-മത-വര്‍ണ ഭിന്നതകള്‍ക്കതീതമായി മനുഷ്യരെ മനുഷ്യരായി കാണാനും പരസ്പര സാഹോദര്യത്തോടെ ജീവിക്കാനുമാണ് ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനവ സമൂഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ദൈവികഗ്രന്ഥമാണു ഖുര്‍ആന്‍. ഖുര്‍ആന്റെ വെളിച്ചത്തിലേക്കു കടന്നു വന്നു കൊണ്ട് ഭൌതിക ലോകത്തും പരിലോകത്തും വിജയം കൈവരിക്കാനുമാണ് ഖുര്‍ആന്‍ സകല മനുഷ്യരാശിയോടും ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊപ്പഗേഷന്‍ ആന്‍ഡ് ചാരിറ്റി കണ്‍സല്‍ട്ടന്റ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിസി (ജിദ്ദ), ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കിംഗ് ഖാലിദ് ഫൌണ്േടഷന്‍ അസി. ഡയറക്ടര്‍ യസീദ് അല്‍ സുദൈസ്, കിംഗ് ഖാലിദ് ഫൌണ്േടഷന്‍ ഗൈഡന്‍സ് സെന്റര്‍ സൂപ്പര്‍വൈസര്‍ ശൈഖ് ഇബ്രാഹിം നാസര്‍ അസര്‍ഹാന്‍, ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ ഡയറക്ടര്‍ ശൈഖ് ഹുസൈന്‍ ബിന്‍ ബുറൈഖ് അല്‍ ദോസരി, കിംഗ് ഖാലിദ് മിലിറ്ററി കോളജ് അറബിക് പ്രഫസര്‍ ഡോ. സ്വാലിഹ് അല്‍ ഷത്രി, ജംഇയത്തുല്‍ തഹ്ഫീദുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ശൈഖ് ഇബ്രാഹിം അല്‍ ഈദ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ഖുര്‍ആന്‍ മത്സര പരീക്ഷയിലും ഹിഫ്ള് പരീക്ഷയിലും വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഖുര്‍ആന്‍ പരീക്ഷയില്‍ പങ്കെടുത്ത് ഉയര്‍ന്ന മാര്‍ക്ക് നേടിയ ജയേഷ് പാലക്കാട്, നിമ്മി, സനൂപ്, ഭവ്യ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍