സിസിസി ഒന്നാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു
Monday, February 1, 2016 7:23 AM IST
കുവൈത്ത്: ക്രെസന്റ് ചാരിറ്റി സെന്റര്‍ കുവൈറ്റ് ഒന്നാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കോയ കക്കോടിയുടെ അധ്യക്ഷതയില്‍ ഫര്‍വാനിയ ആനന്ദഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മലബാര്‍ ഗോള്‍ഡ് കുവൈത്ത് റീജിണല്‍ ഹെഡ് അഫ്സല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസിയും സാമ്പത്തിക അച്ചടക്കവുമെന്ന വിഷയത്തില്‍ സമീര്‍ എകരൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്രെസന്റ് ചാരിറ്റി സെന്റര്‍ ഇന്‍വെസ്റ്മെന്റ് സ്കീമിന്റെ പ്രഖ്യാപനം കോയ കക്കോടി നിര്‍വഹിച്ചു . ചടങ്ങില്‍ കെ.കെ.എം.എ വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അബ്ദുല്‍ സലാം, മുസ്തഫ കാരി ( ഫ്രന്റ് ലൈന്‍ ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷരീഫ് ഒതുക്കുങ്ങള്‍, ഗഫൂര്‍ അത്തോളി, സലിം ഹാജി, നൌഷാദ് കക്കറയില്‍, ഷമീര്‍ സി കെ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍