മേരിക്കുട്ടി ഐസക്ക് നിര്യാതയായി
Monday, February 1, 2016 7:21 AM IST
മാവേലിക്കര: തഴക്കര തൊമ്മന്‍പറമ്പില്‍ പരേതനായ ഐസക്കിന്റെ ഭാര്യ മേരിക്കുട്ടി ഐസക്ക് (89) ജനുവരി 31-നു നിര്യാതയായി. ദീര്‍ഘവര്‍ഷം തഴക്കര എംഎസ്എസ് ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന മേരിക്കുട്ടി ടീച്ചര്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സ്ഥാപകരില്‍ ഒരാളും, സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനുമായ രാജന്‍ ഐസക്കിന്റെ (ഡാളസ്) മാതാവാണു പരേത.

മറ്റു മക്കള്‍: വത്സമ്മ തോമസ് (കോഴഞ്ചേരി), ജോണ്‍ ഐസക്ക് (ന്യൂയോര്‍ക്ക്), പുഷ്പ കോശി (കായംകുളം), പരേതനായ തോമസ് ടി. ഐസക്ക്, ജോര്‍ജ് ഐസക്ക് (ഡാളസ്). മരുമക്കള്‍: തോമസ് വെട്ടുമൂട്ടില്‍ (കോഴഞ്ചേരി), ലിസി ഐസക് (ഡാലസ്), കോശി കുഞ്ഞ് (കായംകുളം), അന്നമ്മ ഐസക് (ഡാളസ്), ഷീബ ഐസക് (ഡാളസ്).

സംസ്കാര ശുശ്രൂഷ ഫെബ്രുവരി നാലിനു (വ്യാഴാഴ്ച) മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡലില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ ഐസക് (214 793 6450), 011 91 4792342013.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍