'ഖുര്‍ആന്റെ അനുയായികള്‍ക്ക് തീവ്രവാദത്തെ അനുകൂലിക്കാന്‍ സാധ്യമല്ല'
Saturday, January 30, 2016 11:05 AM IST
ജുബൈല്‍: വിശുദ്ധ ഖുര്‍ആന്‍ ലോകര്‍ക്ക് മുഴുവനും സമാധാന സന്ദേശ മെത്തിക്കുന്ന വേദ ഗ്രന്ഥമാണെന്നും ഇരുണ്ട യുഗത്തില്‍ ഒരു നിരക്ഷര സമൂഹത്തെ ധര്‍മത്തിലേയ്ക്കും സംസ്കാരത്തിലേയ്ക്കും ഉയര്‍ത്തിയ ഖുര്‍ആനിന്റെ യഥാര്‍ഥ അനുയായികള്‍ക്ക് ഒരിക്കലും തീവ്രവാദ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കാന്‍ സാധ്യമല്ലെന്നും എന്നാല്‍ അതിന്റെ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു ലോകത്ത് കലാപങ്ങള്‍ സൃഷ്ട്ടിക്കുന്നത് ഏറ്റവും വലിയ അക്രമമാണെന്നും ബുറൈദ ദഅവ സെന്റര്‍ പ്രബോധകന്‍ റഫീഖ് സലഫി പ്രസ്താവിച്ചു.

'കാതോര്‍ക്കുക സൃഷ്ടാവിനു' എന്ന പ്രമേയവുമായി കോഴിക്കോട് ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ദഅവാ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ജുബൈല്‍ ഖുര്‍ആന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദഅവാ സെന്റര്‍ പ്രബോധന വിഭാഗം മേധാവി ഷെയ്ഖ് മുശബ്ബബ് അല്‍ ഖഹ്താനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷെയ്ഖ് അബ്ദുല്ലാഹ് അല്‍ കാഫി, ഷെയ്ഖ് അബ്ദുല്‍ ഹാദി (ബംഗ്ളാദേശ്), ഷെയ്ഖ് ഫലാഹ് ഈസ അല്‍ മശീഹി, ഷെയ്ഖ് അഹമ്മദ് തമീം മദനി (ഉത്തര്‍ പ്രദേശ്), അര്‍ഷദ് ബിന്‍ ഹംസ, മൊയ്തീന്‍ കുട്ടി മലപ്പുറം, ദഅവാ സെന്റര്‍ മലയാള വിഭാഗം പ്രബോധകരായ ഖാജാ അബ്ദുല്‍ കരീം സലഫി, അബ്ദുസുബുഹാന്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം