ഹൂസ്റണില്‍ ഐഎന്‍ഒസി പ്രത്യേക യോഗം ജനുവരി 31ന്
Saturday, January 30, 2016 11:01 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സസ് ചാപ്റ്റിന്റെ പ്രത്യേക യോഗം ജനുവരി 31നു (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് സ്റാഫോഡിലുള്ള തനിമ റസ്ററന്റില്‍ (3776, ഇമൃംൃശഴവ ഞറ, ങശീൌൃശ ഇശ്യേ, ഠത 77459) സമ്മേളിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വികസന കുതിപ്പിലേക്ക് കേരളത്തെ നയിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും യുഡിഎഫ് ഗവണ്‍മെന്റിനെയും അട്ടിമറിക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢനീക്കങ്ങളെ അപലപിക്കുന്നതിനും ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കും ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതിനുമാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റണിലെ എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് അനുഭാവികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് ഏബ്രഹാം, സെക്രട്ടറി ബേബി മണക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബേബി മണക്കുന്നേല്‍ 713 291 9721.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി